മൈക്രോഫൈബര്‍ മലിനീകരണത്തിന്റെ പ്രധാന സ്രോതസ്സായി ടംബിള്‍ ഡ്രയറുകള്‍ മാറുന്നു


അഞ്ചു മില്ലീമീറ്റര്‍ നീളമുളള മൈക്രോപ്ലാസ്റ്റിക്കുകളുടെ ഉപവിഭാഗമാണ് മൈക്രോഫൈബറുകള്‍

പ്രതീകാത്മക ചിത്രം | Photo-Gettyimage

മൈക്രോഫൈബര്‍ മലിനീകരണത്തിന്റെ പ്രധാന സ്രോതസ്സായി ടംബിള്‍ ഡ്രയറുകള്‍ (വാഷിങ് മെഷീനിലിട്ട തുണികളുടെ ഈര്‍പ്പം കളയുന്ന ഒരു ഇലക്ട്രിക്ക് ഉപകരണം) മാറുന്നുവെന്ന് കണ്ടെത്തല്‍. ഹോങ് കോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി വിഭാഗം നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് കണ്ടെത്തല്‍. ഒരൊറ്റ ടംബിള്‍ ഡ്രയറിന് പോലും 120 മില്ലിമീറ്റര്‍ വരുന്ന മൈക്രോ പ്ലാസ്റ്റിക്ക് ഫൈബറുകള്‍ അന്തരീക്ഷത്തിലേക്ക് പ്രതിവര്‍ഷം പുറന്തള്ളാന്‍ കഴിയും. ഇത്തരത്തിലുള്ള മൈക്രോഫൈബറുകള്‍ മനുഷ്യരുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും ഒരേ പോലെ ദോഷം ചെയ്യും.

എന്നാല്‍ ഒരു തവണ മലിനീകരണത്തിന്റെ ഉറവിടം തിരിച്ചറിയാന്‍ സാധിച്ചാല്‍ ചെറിയ മാര്‍ഗങ്ങളിലൂടെ അവ നിയന്ത്രണവിധേയമാക്കാമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ.കെന്നത്ത് ലീയൂങ് പറഞ്ഞു. പഠനം ഇവയുടെ അനന്തര ഫലങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്ന് പ്രത്യാശയും അദ്ദേഹം പങ്ക് വെച്ചു.മൈക്രോപ്ലാസ്റ്റിക്കുകളുടെ ഉപവിഭാഗമാണ് മൈക്രോഫൈബറുകള്‍. അഞ്ചു മില്ലീമീറ്റര്‍ നീളമുള്ള പ്ലാസ്റ്റിക്ക് ശകലങ്ങളെയാണ് മൈക്രോപ്ലാസ്റ്റിക്കുകള്‍ എന്നറിയപ്പെടുന്നത്. ടംബിള്‍ ഡ്രയറുകള്‍ പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ഫ്രിക്ഷന്‍ മൂലം ഫൈബറുകള്‍ ഇളകുവാന്‍ കാരണമാകും. ഫില്‍റ്ററുകളിലൂടെ പുറത്തേക്ക് വരുന്ന ഇവ വെള്ളത്തിലും ഭക്ഷണപദാര്‍ത്ഥങ്ങളിലും കലരുന്നു.

ആള്‍താമസം കുറഞ്ഞ ആര്‍ട്ടിക്ക് മുതല്‍ അന്തരീക്ഷത്തിലെ ട്രോപ്പോസ്പിയര്‍ വരെയുള്ള പ്രദേശങ്ങളില്‍ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വിവിധ തുണിത്തരങ്ങളുപയോഗിച്ചുള്ള പഠനമാണ് ഗവേഷകര്‍ നടത്തിയത്. പോളിസ്റ്റര്‍, കോട്ടണ്‍ പോലെയുള്ള തുണിത്തരങ്ങള്‍ ടംബിള്‍ ഡ്രയറുകളില്‍ 15 മിനിറ്റ് വീതമുള്ള ഇടവേളകളില്‍ ഗവേഷകര്‍ പരീക്ഷിച്ചു. പരീക്ഷണത്തില്‍ 90 മില്ലീമീറ്റര്‍ മുതല്‍ 120 മില്ലീമീറ്റര്‍ വരെയുള്ള മൈക്രോഫൈബറുകള്‍ ഓരോ ഡ്രയറുകളില്‍ നിന്ന് പ്രതിവര്‍ഷം പുറന്തള്ളപ്പെടുന്നതായി കണ്ടെത്തി. എന്നാല്‍ ത്രീഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫില്‍റ്ററുകള്‍ ഇവയില്‍ ഘടിപ്പിച്ചാല്‍ മൈക്രോപ്ലാസ്റ്റിക്കുകള്‍ വാഷിങ് മെഷീനില്‍ നിന്ന് പുറന്തള്ളപ്പെടുന്നത് തടയും.

ഈ സാങ്കേതിക വിദ്യ ഉപയോഗപ്രദമാക്കിയുള്ള ടംബിള്‍ ഡ്രയറുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിലാണ് പ്രൊഫ്.കെന്നത്തും സംഘവും. ഇവയുടെ മലിനീകരണം തടയാനുള്ള മറ്റൊരു മാര്‍ഗം ഡ്രയറുകളില്‍ നിന്ന് മൈക്രോഫൈബറുകള്‍ നേരിട്ട് ബാഗുകളില്‍ ശേഖരിക്കുന്നതാണ്. എന്നാല്‍ പരിസ്ഥിതി സൗഹാര്‍ദമായ തുണിത്തരങ്ങള്‍ ഉപയോഗിക്കുന്നത് വരെ മൈക്രോഫൈബറുകളുടെ സാന്നിധ്യമുണ്ടാകും. മനുഷ്യരും മൃഗങ്ങളും പ്രതിദിനം മൈക്രോ ഫൈബറുകള്‍ ശ്വസിക്കുകയും വിഴുങ്ങുകയും ചെയ്യുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഈ നാരുകള്‍ കുടല്‍ വീക്കം പോലെയുള്ള ഗുരുതര പ്രശന്ങ്ങള്‍ക്കും കാരണമാകുന്നു. 2021 ല്‍ ശാസ്ത്രജഞര്‍ നടത്തിയ പഠനത്തില്‍ മൈക്രോഫൈബറുകള്‍ മനുഷ്യ കോശങ്ങളില്‍ ഗുരുതര തകരാറ് സൃഷ്ടിക്കുന്നതായും കണ്ടെത്തി.

Content Highlights: tumble dryers become main source of microfibre pollution

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram