ഉഷ്ണമേഖലാ വനങ്ങളുടെ പുനരുജ്ജീവനം: മനുഷ്യവാസമില്ലെങ്കില്‍ 20 വര്‍ഷം ധാരാളം


പ്രതീകാത്മക ചിത്രം | Photo-Faisal Muhammed

ഉഷ്ണമേഖലാ വനങ്ങളെ അതിശയകരമായ വേഗതയില്‍ വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് പഠനം. മനുഷ്യരുടെ സാന്നിധ്യമില്ലാതെ 20 വര്‍ഷത്തോളം ഉഷ്ണമേഖലാവനപ്രദേശങ്ങളെ മാറ്റിനിര്‍ത്തുകയാണെങ്കില്‍ അതിവേഗം തിരിച്ചുവളരാന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് പഠനത്തില്‍ വിശദമാക്കുന്നത്. വനപ്രദേശത്തെ സസ്യജാലങ്ങളും ജന്തുക്കളും പുതിയകാടുകള്‍ രൂപപ്പെടാന്‍ സഹായിക്കുന്ന ഈ പ്രക്രിയ 'ദ്വിതീയ പിന്തുടര്‍ച്ച'യെന്നാണ് അറിയപ്പെടുന്നത്.

കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിലും മുന്നോട്ടുളള പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കണമെന്ന് തീരുമാനിക്കുന്നതിലും പുതിയ കണ്ടെത്തലുകളിലൂടെ സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള 90ല്‍ അധികം ഗവേഷകരാണ് ഉഷ്ണമേഖലാ വനങ്ങളുടെ വളര്‍ച്ചാരീതിയെ പറ്റി വിശകലനം നടത്തിയത്. മൂന്നു ഭൂഖണ്ഡങ്ങളിലായാണ് ഇവര്‍ പഠനം നടത്തിയത്. മണ്ണ്, സസ്യജാലങ്ങള്‍, ആവാസവ്യവസ്ഥയുടെ ഘടന, ജൈവവൈവിധ്യം തുടങ്ങി നിരവധി കാര്യങ്ങളാണ് ഇവര്‍ പഠനവിധേയമാക്കിയത്. ഈ ഡേറ്റ ക്രോണോസ്വീക്വന്‍സിങ്ങിന്( സമാനമായ സ്വാഭാവസവിശേഷതയുള്ളതും വ്യത്യസ്ത കാലങ്ങളെ സൂചിപ്പിക്കുന്നതുമായ ഒരു കൂട്ടം പരിസ്ഥിതി പ്രദേശങ്ങളുടെ വിശകലനം) വിധേയമാക്കിയാണ് ഗവേഷര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

'ഇതൊരു ശുഭസൂചനയാണ്. 20 വര്‍ഷത്തിന്റെ ദൈര്‍ഘ്യം മറ്റുള്ളവര്‍ക്ക് ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള സമയം നല്‍കും', നെതര്‍ലന്‍ഡിലെ വാഗനിഗന്‍ സര്‍വകലാശാല ഫങ്ഷണല്‍ എക്കോളജി വിഭാഗം അധ്യാപകനായ ലോറന്‍സ് പോര്‍ട്ടര്‍ അഭിപ്രായപ്പെട്ടു. കൃത്രിമമായി ചെടികള്‍ നട്ടുപിടിപ്പിച്ച് വനങ്ങളെ മടങ്ങിവരവിന് സഹായിക്കുന്നതിന്റെ പതിന്മടങ്ങ് ഫലപ്രാപ്തി 'ദ്വിതീയ പിന്തുടര്‍ച്ച' നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. ഇത് കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിനൊപ്പം മണ്ണിലെ പോഷകങ്ങളുടെ വീണ്ടെടുപ്പിനെയും സഹായിക്കുന്നു.

കൃഷിക്കും മറ്റവാശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ഉഷ്ണമേഖലാ വനപ്രദേശങ്ങള്‍ ഒരു പരിധിക്ക് ശേഷം ഉപേക്ഷിക്കപ്പെടുകയാണ്. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട ഇടങ്ങളിലെ ഫലഭൂയിഷ്ടമായ മണ്ണും മറ്റും ഘടകങ്ങളും പുതിയൊരു കാടിന് ജന്മമേകുന്നു. മണ്ണുകള്‍ വീണ്ടെടുപ്പിന് പത്ത് വര്‍ഷമെടുക്കുമ്പോള്‍ സസ്യ, മൃഗജൈവവൈവിധ്യങ്ങള്‍ക്ക് 60 വര്‍ഷമാണ് എടുക്കുക.

ചരിത്രപരമായി എല്ലാ പ്രദേശങ്ങളെയും ഒന്നായി കണക്കാക്കിയാണ് ക്രോണോസ്വീകന്‍സിങ് പഠനങ്ങള്‍ നടക്കുക. അതിനാല്‍ തെറ്റ് സംഭവിക്കാനുളള സാധ്യത തള്ളികളയാനാവില്ലെന്ന് സെന്‍ട്രല്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മറ്റൊരു ഗവേഷകനായ എറിക് സാലാസ് അഭിപ്രായപ്പെട്ടു. എന്നാല്‍ ഉപേക്ഷിക്കപ്പെട്ട കൃഷിയിടങ്ങളില്‍ കാടുകളുടെ പുനര്‍ജന്മം ജൈവവൈവിധ്യ സംരക്ഷണത്തിന് ഉതകുമെന്ന പ്രത്യാശയും അവര്‍ പ്രകടിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ കാലാവസ്ഥാ വ്യതിയാനങ്ങളില്‍ നിന്നും വനങ്ങളെ സംരക്ഷിക്കാന്‍ ഈ പഠനം സഹായിക്കും. കാലാവസ്ഥാ വ്യതിയാനത്തിലൂടെ മനുഷ്യരാശി വരുത്തി വിനാശകരമായ മാറ്റങ്ങള്‍ മായ്ക്കുവാന്‍ ഇനിയും വൈകരുതെന്നും റിപ്പോര്‍ട്ട് പറയുന്നു.

Content Highlights: tropical forest can restore themselves without the presence of humans in 20 years

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022