കാലിഫോര്‍ണിയ കാട്ടുതീ: ലോകത്തിലെ ഏറ്റവും വലിയ മരങ്ങളുടെ 20 ശതമാനവും നശിച്ചു


സെക്കോയയുടെ ആയിരക്കണക്കിന് മരങ്ങളാണ് 2021 വര്‍ഷം മാത്രം കാട്ടുതീയില്‍ നശിച്ചത്. രണ്ട് വര്‍ഷത്തിനിടെയുണ്ടായ കാട്ടുതീ സെക്കോയുടെ അഞ്ചിലൊന്നിനെയും നാശത്തിന്റെ വക്കിലെത്തിച്ചു

സെക്കോയ നാഷണൽ ഫോറസ്റ്റിലെ സെക്കോയ മരം അഗ്നിക്കിരയായപ്പോൾ | AFP

ലോസ് ആഞ്ജലിസ് : ലോകത്തിലെ ഏറ്റവും വലിയ മരവിഭാഗങ്ങളിലൊന്നായ സെക്കോയ മരങ്ങളുടെ 20 ശതമാനവും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെയുണ്ടായ കാട്ടുതീയില്‍ നശിച്ചതായി റിപ്പോര്‍ട്ട്. സെക്കോയയുടെ ആയിരക്കണക്കിന് മരങ്ങളാണ് 2021 വര്‍ഷം മാത്രം കാട്ടുതീയില്‍ നശിച്ചത്. രണ്ട് വര്‍ഷത്തിനിടെയുണ്ടായ കാട്ടുതീയുടെ ആഘാതം ലോകത്തിലെ ഏറ്റവും വലിയ മരങ്ങളിലൊന്നായ സെക്കോയുടെ അഞ്ചിലൊന്നിനെയും നാശത്തിന്റെ വക്കിലെത്തിച്ചു. ഒരു കാലത്ത് അഗ്നിക്കിരയാകില്ലെന്ന് വിശ്വസിച്ചിരുന്ന സെക്കോയ മരങ്ങളില്‍ കാട്ടുതീ മൂലം ആഴത്തിലുണ്ടായ പൊള്ളലും മറ്റും അവയുടെ നാശത്തിന് കാരണമായി.

sequoia tree
അഗ്നിക്കിരയായ സെക്കോയ മരം പരിശോധിക്കുന്ന ഉദ്യോഗസ്ഥന്‍ | Photo-AP

കാലിഫോർണിയയിലെ സെക്കോയ നാഷണല്‍ പാര്‍ക്കിലെ ചെറുവനങ്ങളിൽ മൂന്നിലൊന്ന് കാട്ടുതീയിൽ നശിച്ചിരുന്നു. ഇതുമൂലം പിന്നീട് വന്ന കാട്ടുതീയിൽ രണ്ടായിരം മുതല്‍ മൂവായിരം വരെ വരുന്ന സെക്കോയ മരങ്ങള്‍ക്ക് ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടി വന്നു. കടുത്ത വരള്‍ച്ചയ്ക്കും മറ്റും വഴിവെയ്ക്കുന്ന ഭൂമിയുടെ ഉയര്‍ന്ന താപനിലാ തോത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങള്‍ക്ക് അപായ മണി മുഴക്കിയിരിക്കുകയാണ്.സെക്കോയ നാഷണല്‍ പാര്‍ക്കിലുണ്ടായ കാട്ടുതീ പടിഞ്ഞാറുള്ള സിയറ നിവാഡയിലെയും 7,500 മുതല്‍ 10,400 വരെ വരുന്ന ഭീമന്‍ സെക്കോയ മരങ്ങളുടെ നാശത്തിന് കാരണമായി.

കാലിഫോര്‍ണിയയില്‍ അവശേഷിക്കുന്ന 75,000 സെക്കോയ മരങ്ങളില്‍ നാല് അടിയില്‍ കൂടുതല്‍ വ്യാസമുള്ള 13 മുതല്‍ 19 ശതമാനം നാശത്തിനിരയായി.

കാലിഫോര്‍ണിയയുടെ ചരിത്രത്തിലുണ്ടായതില്‍ വെച്ച് ഏറ്റവും വലിയ കാട്ടുതീക്കാണ് കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാനം സാക്ഷ്യം വഹിച്ചത്. ഏറ്റവും കൂടുതല്‍ ദൂക്ഷ്യഫലങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നത് കഴിഞ്ഞ വര്‍ഷവും. 2020 ഓഗസ്റ്റിലാരംഭിച്ച കാട്ടുതീ ജനുവരിയിലാണ് ശമിച്ചത്. ഈ വര്‍ഷം ഒക്ടോബര്‍ 25 നുണ്ടായ കനത്ത മഴയും മഞ്ഞും കാട്ടുതീ കെടുത്തിയില്ലായിരുന്നെങ്കില്‍ സ്ഥിതിഗതികൾ അൽപം കൂടി രൂക്ഷമാക്കിയേനേ.

വലുതും പഴക്കമേറിയതുമായ സെക്കോയ മരങ്ങളെ സംരക്ഷിക്കാന്‍ വ്യത്യസ്തമായ നടപടികളാണ് അധികൃതര്‍ സ്വീകരിച്ചത്. ബേബി ഡയപ്പറുകളില്‍ അബ്‌സോര്‍മെന്റിന് സമാനമായി പ്രവര്‍ത്തിക്കുന്ന ഫയര്‍ റിഡാര്‍ടന്റ് ജെല്‍ 200 അടി ഉയരത്തില്‍ മേലാപ്പാകെ മൂടി. തടികളില്‍ നനവിന്റെ അംശം നിലനിര്‍ത്തുന്നതിനായി സ്പ്രിംക്ലറുകള്‍ ഉപയോഗിച്ചപ്പോള്‍ അഗ്നിക്കിരയാകാന്‍ സാധ്യതയുള്ള കൊമ്പുകളും മരച്ചില്ലകളും മരത്തില്‍ നിന്നും വെട്ടി നീക്കി മരത്തിന് കരുതലൊരുക്കി.

കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചന്നതിനെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ മരമായ ജനറല്‍ ഷെര്‍മനെ സംരക്ഷിക്കാന്‍ സുരക്ഷാ കവചമൊരുക്കിയിരുന്നു. നെവാദയിലുണ്ടായ കാട്ടുതീയില്‍നിന്ന് വൃക്ഷത്തെ സംരക്ഷിക്കാന്‍ അടിഭാഗം തീയെ പ്രതിരോധിക്കാന്‍ ശേഷിയുള്ള അലൂമിനിയം ഫോയില്‍ പേപ്പര്‍ ഉപയോഗിാണ് അഗ്‌നിശമന സേനാംഗങ്ങള്‍ പൊതിഞ്ഞത്. ഇത് വലിയ രീതിയില്‍ മരത്തെ കാട്ടു തീയില്‍ നിന്ന രക്ഷിച്ചു.

General sherman
ജനറല്‍ ഷെര്‍മന്‍ ട്രീയെ സില്‍വര്‍ വ്രാപ്പ് ചെയ്തപ്പോള്‍ | Photo-AP

കാട്ടുതീയില്‍ ഏറ്റവും കൂടുതല്‍ ആഘാതമേല്‍ക്കേണ്ടി വന്ന ചെറുവനങ്ങളില്‍ കറുത്തിരുണ്ട ആകാശം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന മരങ്ങളുടെയും മറ്റും കാഴ്ച ശ്മശാനസമാനമാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറച്ചു സെക്കോയ മരങ്ങള്‍ കാട്ടുതീയില്‍ നശിക്കുന്ന കാഴ്ച അപൂര്‍വ്വമായിരുന്നെങ്കില്‍ ഇന്ന് ആയിരക്കണക്കിന് സെക്കോയ മരങ്ങളാണ് അഗ്നിക്കിരയാകുന്നതെന്നും ബന്ധപ്പെട്ട അധികൃതര്‍ പറയുന്നു.

2013 സെക്കോയ മരങ്ങളുടെ സംരക്ഷണത്തിന് സെക്കോയ നാഷണല്‍ പാര്‍ക്കില്‍ ക്ലൈമറ്റ് മോഡലിംഗ് നടത്തിയിരുന്നു. ഇതിലൂടെ അടുത്ത 50 വര്‍ഷത്തേക്ക് സെക്കോയ മരങ്ങള്‍ അഗ്നിക്കിരയാകാതെ സാധിച്ചേനെ. എന്നാല്‍ എല്ലാവരുടെയും പ്രതീക്ഷകള്‍ അസ്ഥാനത്താക്കി അഞ്ചു വര്‍ഷത്തോളം നീണ്ടു നിന്ന വരള്‍ച്ച പദ്ധതിയാകെ തകര്‍ത്തു. വരള്‍ച്ചയ്ക്കിടയില്‍ 2015 ല്‍ ആദ്യമായി രണ്ട് ഭീമന്‍ സെക്കോയ മരങ്ങളാദ്യമായി അഗ്നിക്കിരയായി. 2017 ല്‍ വീണ്ടും ഏതാനും ചില സെക്കോയ മരങ്ങള്‍ കൂടി കാട്ടുതീയില്‍ വെന്തുരുകി. എന്നാല്‍ അതൊരു തുടക്കം മാത്രമായിരുന്നു. നഷ്ടപ്പെട്ട മരങ്ങള്‍ക്ക് പകരം തൈകൾ നട്ട് വളർത്തിയെടുക്കാൻ നൂറ് കണക്കിന് വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നത് സെക്കോയ മരങ്ങള്‍ അഗ്നിക്കിരയാകാതെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാട്ടുന്നു.

Content Highlights: thousands of sequoia trees destroyed in wildfire in california

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022