മീതെയ്ന്‍ ബഹിര്‍ഗമനത്തിന്റെ ഏറിയ പങ്കും റഷ്യയുടെയും അമേരിക്കയുടെയും സംഭാവന


2030 ഓടെ പുറന്തള്ളപ്പെടുന്ന മീതെയ്‌ന്റെ അളവ് കുറയ്ക്കാനുള്ള ശ്രമത്തിലാണ് ലോകരാഷ്ട്രങ്ങള്‍.

പ്രതീകാത്മക ചിത്രം | Photo-Gettyimage

ഗോള എണ്ണ, വാതക മീതെയ്ന്‍ ബഹിര്‍ഗമനത്തിന്റെ പത്ത് ശതമാനവും സംഭാവന ചെയ്യുന്നത് തുര്‍ക്ക്‌മെനിസ്താന്‍,റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളാണെന്ന് കണ്ടെത്തല്‍. ഉപഗ്രങ്ങളുപയോഗിച്ച് ശേഖരിച്ച ദൃശ്യങ്ങളിലാണ് കണ്ടെത്തല്‍. അമേരിക്കന്‍ സംസ്ഥാനമായ ഒഹിയോ, റഷ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ അളവില്‍ മീതെയ്ന്‍ പുറന്തള്ളപ്പെട്ടത്. 2030 ഓടെ പുറന്തള്ളപ്പെടുന്ന മീതെയ്‌ന്റെ അളവ് കുറയ്ക്കാനുള്ള ശ്രമത്തിലാണ് ലോകരാഷ്ട്രങ്ങള്‍.

മണിക്കൂറില്‍ 25 ടണ്ണോളം മീതെയ്‌നാണ് ഇവിടങ്ങളില്‍ പുറന്തള്ളുന്നത്. റഷ്യ, അമേരിക്ക, ഇറാന്‍, അല്‍ജീരിയ എന്നീ രാജ്യങ്ങളാണ് മീതെയ്ന്‍ കൂടുതല്‍ പുറന്തള്ളുന്നത്. നിരീക്ഷിക്കാനുള്ള ബുദ്ധിമുട്ടുകള്‍ മൂലം അമേരിക്കയിലെ പെര്‍മിയന്‍ ബേസിന്‍ എന്ന പ്രധാന എണ്ണ-വാതക മേഖലയെ കണക്കെടുപ്പിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതായിരിക്കാം അമേരിക്കയിലെ ബഹിര്‍ഗമന തോത് കുറയാനുള്ള കാരണമെന്നാണ് നിഗമനം.

തുര്‍ക്ക്‌മെനിസ്താനാണ് മീതെയ്ന്‍ ബഹിര്‍ഗമന തോതില്‍ മുന്‍പന്തിയില്‍. 2019 നും 2020 നും ഇടയില്‍ പത്ത് ലക്ഷത്തിലധികം ടണ്‍ മീതെയ്‌നാണ് രാജ്യം പുറന്തള്ളിയത്.

രണ്ടാം സ്ഥാനത്ത് പത്തുലക്ഷത്തില്‍ താഴെ ടണ്‍ ബഹിര്‍ഗമനവുമായി റഷ്യയുണ്ട്‌. ഒരേ സമയം എല്ലായിടത്തും ഓടിയെത്താന്‍ ഉപഗ്രഹങ്ങള്‍ക്ക് സാധ്യമല്ല. അതിനാല്‍ പല പ്രധാന മീതെയ്ന്‍ ബഹിര്‍ഗമനങ്ങളും രേഖപ്പെടാതെ പോയേക്കാം. കാര്‍ബണ്‍ ഡയോക്‌സൈഡിനെക്കാള്‍ വീര്യമേറിയ വാതകമാണ് മീതെയ്ന്‍. തുടര്‍ച്ചയായുള്ള കാലാവസ്ഥാ വ്യതിയാനങ്ങളുടെ മൂലകാരണവും മീതെയ്‌നാണ്.

Content Highlights: russia and us is considered to be highest methane emitters

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram