കനത്ത മഴയില്‍ പോലും വീണ്ടെടുപ്പ് അസാധ്യമായി കാലിഫോര്‍ണിയയിലെ ഭൂഗര്‍ഭ ജലസ്രോതസ്സ്


കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയിലുണ്ടായ കടുത്ത വരള്‍ച്ചയില്‍ നിന്ന് കാലിഫോര്‍ണിയയിലെ ജലസ്രോതസ്സുകള്‍ കര കയറിയിട്ടില്ല.

പ്രതീകാത്മക ചിത്രം | Photo-Gettyimage

കാലിഫോര്‍ണിയയിലുള്ള കാര്‍ഷികവിളകളുടെ ഭൂരിഭാഗവും പ്രദേശത്തുള്ള ജലസ്രോതസ്സുകളെ ആശ്രയിച്ചാണ്. എന്നാല്‍ സമീപകാലത്തുണ്ടായ കടുത്ത വരള്‍ച്ചയും മറ്റും ഭൂമിക്കടിയിലുള്ള ജലസ്രോതസ്സുകളുടെ ഭൂരിഭാഗവും വറ്റിച്ച് കഴിഞ്ഞു. ഉപരിതലത്തിലെ ജലസ്രോതസ്സുകള്‍ വറ്റുമ്പോള്‍ ഭൂമിക്കടിയിലുള്ള ഉറവിടങ്ങളെയാണ് കൃഷി ആവശ്യങ്ങള്‍ക്കും മറ്റും ആശ്രയിക്കേണ്ടിവരിക. എന്നാല്‍ ഭൂഗര്‍ഭ ജലസ്രോതസ്സുകളും ഇവിടെ ഗണ്യമായി വറ്റി കൊണ്ടിരിക്കുകയാണ്. ഭൂമിക്കടിയിലുള്ള ജലസ്രോതസ്സുകള്‍ പൂര്‍ണമായും വറ്റിയാല്‍ വീണ്ടെടുക്കാന്‍ പതിറ്റാണ്ടുകള്‍ വേണ്ടിവരാം. ചിലപ്പോള്‍ ഇത് അസാധ്യവുമായിത്തീർന്നേക്കാം.

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിനിടയിലുണ്ടായ കടുത്ത വരള്‍ച്ചയില്‍ നിന്ന് കാലിഫോര്‍ണിയയിലെ ജലസ്രോതസ്സുകള്‍ക്ക് ഇതുവരെ അതിജീവനം സാധ്യമായിട്ടില്ല. ഭൂമിക്കടിയിലെ ജലസ്രോതസ്സുകളെ കുറിച്ച് പഠിക്കുന്നത് ശ്രമകരമാണ്. ഭൂമിക്കടിയിലുള്ള എത്ര വെള്ളമാണ് ഉപയോഗിക്കാനായി എടുക്കുന്നതെന്നും അവ എത്ര സമയം എടുത്താണ് വീണ്ടെടുപ്പ് നടത്തുന്നതെന്നും അറിയാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.

കാലാവസ്ഥാ വ്യതിയാനവും ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനെ ബാധിക്കുന്നുണ്ട്.

28 സ്‌ക്വയര്‍ കിലോമീറ്റര്‍ വരുന്ന പ്രദേശത്തുള്ള ജലമാണ് 2012 നും 2016 നുമിടയിലുള്ള വരള്‍ച്ചയില്‍ വറ്റിപ്പോയത്‌. ചില പ്രദേശങ്ങളിലെ ജലസ്രോതസ്സുകള്‍ വീണ്ടെടുപ്പ് നടത്തിയിട്ടുണ്ട്. 2010-11 കാലഘട്ടത്തില്‍ 34 ശതമാനം വരുന്ന പ്രദേശമാണ് വീണ്ടെടുപ്പ് നടത്തിയതെങ്കില്‍ 2017 -2019 നുമിടയില്‍ 19 ശതമാനം വരുന്ന പ്രദേശം മാത്രമാണ് വീണ്ടെടുക്കല്‍ പ്രക്രിയക്ക് വിധേയമായത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായുള്ള കാലാവസ്ഥാ പാറ്റേണുകള്‍ തുടരുകയാണെങ്കില്‍ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ജലസ്രോതസ്സുകളില്‍ ഗണ്യമായ തോതില്‍ വറ്റിത്തീരുമെന്നാണ് നിഗമനം.

Content Highlights: rainy season can't even make californian underground water sources replenish

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram