2080 ഓടെ സമുദ്രങ്ങളുടെ 70 ശതമാനത്തിലും ഓക്‌സിജന്റെ കുറവുണ്ടാകുമെന്ന് പഠനങ്ങള്‍


സമുദ്രങ്ങളുടെ മധ്യഭാഗങ്ങളില്‍ ഓക്‌സിജന്‍ സാന്നിധ്യം നന്നേ കുറവാണ്.

പ്രതീകാത്മക ചിത്രം | Photo-AFP

കാലാവസ്ഥാ വ്യതിയാനം ഭൂമിയെ അപ്പാടെ മാറ്റി കൊണ്ടിരിക്കുകയാണ്. ഇതിന്റെ ദൂഷ്യഫലങ്ങള്‍ക്ക് ഇരയാണ് സമുദ്രങ്ങളും. 2080 ഓടെ ലോകത്തിലെ സമുദ്രങ്ങളുടെ 70 ശതമാനത്തിലും ഓക്‌സിജന്റെ കുറവുണ്ടാകുമെന്ന് പഠനങ്ങള്‍. ഇത് ലോകമെമ്പാടുമുള്ള സമുദ്ര ആവാസവ്യസ്ഥയെ തന്നെ തകിടം മറിക്കുമെന്നാണ് കരുതപ്പെടുന്നത്.

കരയിലെ മൃഗങ്ങളെപ്പോലെ സമുദ്ര ജീവികള്‍ക്കും ശ്വസന പ്രക്രിയ്ക്ക് ഓക്‌സിജന്‍ ആവശ്യമാണ്. ഓക്‌സിജന്റെ അസാന്നിധ്യം ശ്വസന പ്രക്രിയെ ദുഷ്‌കരമാക്കും.

കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ചൂട് സമുദ്രങ്ങളില്‍ ഓക്‌സിജന്റെ കുറവിന് കാരണമാകും. സമുദ്രങ്ങളിലെ ഓക്‌സിജന്‍ അളവ് വര്‍ഷങ്ങളായി ഗവേഷകര്‍ പഠനവിധേയമാക്കി കൊണ്ടിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയനത്തിനെതിരേ പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്ന് വിദ്ഗധര്‍ പറയുന്നു. കാലാവസ്ഥാ മാതൃകകള്‍ ഉപയോഗിച്ചാണ് നിലവിലെ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 2080 ഓടെ സമുദ്രങ്ങളിലെ ഓക്‌സിജന്റെ അളവ് ഗണ്യമായി കുറയുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്റേഴ്‌സ് എന്ന ജേണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം ഓക്‌സിജന്റെ അളവ് ആദ്യമായി കുറയ്ക്കുന്നത് മെസോപെലാജിക് സോണുകളിലായിരിക്കും. സമുദ്രാപരിതലത്തില്‍ നിന്ന് 200 മുതല്‍ 1000 മീറ്റര്‍ വരെ ആഴത്തിലാണ് ഈ സോണുകള്‍ സ്ഥിതി ചെയ്യുന്നത്. വാണിജ്യ പ്രാധാന്യമുള്ള നിരവധി മത്സ്യങ്ങളുടെ ആവാസമേഖല കൂടിയാണിത്. ഇത് മത്സ്യസമ്പത്തിനെയും രൂക്ഷമായി ബാധിക്കും.

അന്തരീക്ഷത്തിലെ താപനിലയിലുണ്ടാവുന്ന വർധനവ് സമുദ്രങ്ങളിലെ ഓക്സിജന്റെ അളവിൽ കുറവുണ്ടാക്കും. മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും സമുദ്രങ്ങളില്‍ ഓക്‌സിജന്റെ അളവ് കുറയുകയെന്നാണ് പഠനം വ്യക്തമാക്കുന്നത്.

Content Highlights: oceans to encounter deoxygenation by 2080 due to climate change

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram