തുടർച്ചയായുള്ള 25 ആം വർഷമാണ് ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾ ഉരുകുന്നത് | Photo-Gettyimage
തുടര്‍ച്ചയായ 25-ാം വര്‍ഷവും ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികള്‍ കനത്തതോതില്‍ ഉരുകുന്നതായി റിപ്പോര്‍ട്ട്. ഗ്രീന്‍ലാന്‍ഡ് മഞ്ഞുപാളികളെ കുറിച്ച് പഠനം നടത്തുന്ന പോളാര്‍ പോര്‍ട്ടല്‍ എന്ന വെബ്സൈറ്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ഉഷ്ണതരംഗമാണ് കനത്തതോതിലുളള മഞ്ഞുരുകലിന് കാരണം. ഓഗസ്റ്റ് വരെയുളള 12 മാസത്തിനിടയ്ക്ക് 166 ബില്യണ്‍ ടണ്‍ മഞ്ഞുപാളികള്‍ ഗ്രീന്‍ലാന്‍ഡിന് നഷ്ടമായിട്ടുണ്ട്. സെപ്റ്റംബര്‍ 1986 മുതല്‍ ഓഗസ്റ്റ് 2021 വരെ 5,500 ബില്യണ്‍ ടണ്‍ മഞ്ഞുപാളികളാണ് ഉരുകിയത്. ഇത് സമുദ്ര നിരപ്പുയരുന്നതിനും കാരണമായി.
Read Also-ആർട്ടിക്കിന്റെ സ്വഭാവം മാറുന്നു; ഭാവിയിൽ വരാനിരിക്കുന്നത് മഞ്ഞുവീഴ്ചയ്ക്ക് പകരം മഴപെയ്ത്ത്

നിലവില്‍ 39,600 കോടി (396 ബില്ല്യണ്‍) ടണ്‍ മഞ്ഞു മാത്രമാണ് ശേഷിക്കുന്നത്. 41 വര്‍ഷത്തിനിടയില്‍ ഇത് 28 ആം തവണയാണ് മഞ്ഞിന്റെ അളവില്‍ ഇത്ര ഗണ്യമായ കുറവുണ്ടാകുന്നത്. ഗ്രീന്‍ലാന്‍ഡിലെ സമ്മിറ്റില്‍ ആദ്യമായി മഴ പെയ്യുകയും ചെയ്തിരുന്നു. ഇത് ഭാവിയില്‍ പ്രദേശത്ത് മഞ്ഞിന് പകരം മഴ എത്തുമെന്നതിന്റെ സൂചനയായിട്ടാണ് കണക്കാക്കപ്പെടുന്നത്.

Content Highlights: greenland ice melts in continous row of 25th year