ഡീസല്‍ ട്രക്കുകള്‍ ഘട്ടം ഘട്ടമായി നിരോധിക്കും; 2035 ഓടെ പൂജ്യം കാര്‍ബണ്‍ ബഹിര്‍ഗമനം ലക്ഷ്യം


ന്യൂ ജേഴ്‌സിയുടെ ആകെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 40 ശതമാനവും സംഭാവന ചെയ്യുന്നത് ഗതാഗത മേഖലയാണ്.

നാലര ലക്ഷത്തോളം വരുന്ന ഹെവി ട്രക്കുകളാണ് ന്യൂ ജേഴ്‌സിയിലെ ഹരിതഗൃഹ വാതകങ്ങളുടെ 20 ശതമാനവും സംഭാവന ചെയ്യുന്നത്‌ | Photo-Gettyimage

2025 ഓടെ ന്യൂ ജേഴ്‌സി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ന്യൂ ജേഴ്‌സിയില്‍ ഡീസല്‍ ട്രക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയേക്കും. കാലിഫോര്‍ണിയയുടെ ക്ലീന്‍ ട്രക്ക്‌സ് റൂള്‍സ് അഥവാ ആക്ട് പ്രകാരം 40 മുതല്‍ 75 ശതമാനം വരുന്ന ട്രക്കുകളെ മലിനീകരണ വിമുക്തമാക്കുകയാണ് ലക്ഷ്യം. ഇത് പ്രാവര്‍ത്തികമാക്കാനായാല്‍ 2035 ഓടെ സംസ്ഥാനം പൂജ്യം കാര്‍ബണ്‍ ബഹിര്‍ഗമനത്തിലെത്തും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ നിലവില്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന സംസ്ഥാനങ്ങളിലൊന്നാണ് ന്യൂ ജേഴ്‌സിയെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ സംസ്ഥാന കമ്മീഷണര്‍ ഷോണ്‍ പ്രതികരിച്ചു.

"നിലവില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിത ഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്ന സംസ്ഥാനങ്ങളിലൊന്നാണ് ന്യൂ ജേഴ്‌സി. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇതിന്റെ ആഘാതം കുറക്കുവാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയും", ഷോണ്‍ അഭിപ്രായപ്പെട്ടു. ന്യൂ ജേഴ്‌സിയുടെ ആകെ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ 40 ശതമാനവും സംഭാവന ചെയ്യുന്നത് ഗതാഗത മേഖലയാണ്. ഡീസല്‍ ട്രക്കുകള്‍ വന്‍തോതില്‍ മലിനീകരണത്തിന് കാരണമാകുന്നു. പള്‍മൊണറി ക്യാന്‍സര്‍, കാര്‍ഡിയോവാസ്‌കുലാര്‍ ഡിസീസ്, ആസ്ത്മ പോലെയുള്ള ഗുരുതര രോഗങ്ങള്‍ക്കും ഇത്തരം മാലിന്യങ്ങള്‍ കാരണമാകുന്നു. ഘട്ടം ഘട്ടമായി ഡീസല്‍ ട്രക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നിയമം ആദ്യം പാസാക്കിയത് കാലിഫോര്‍ണിയയാണ്.

ന്യൂ ജേഴ്‌സിക്ക് പുറമെ ഒറിഗോണ്‍, വാഷിംഗ്ടണ്‍ എന്നീ സംസ്ഥാനങ്ങളും നിയമം പാസാക്കാനൊരുങ്ങുകയാണ്. എന്നാല്‍ നിയമം പൂര്‍ണമായും പ്രാബല്യത്തിലായാല്‍ ഇല്ക്ട്രിക്ക് വാഹനങ്ങളെ ചരക്കുനീക്കത്തിന് ആശ്രയിക്കേണ്ടതായി വരും. എന്നാല്‍ ന്യൂ ജേഴ്‌സിയിലാകെ 600 പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷന്‍ മാത്രമാണുള്ളത്. സംസ്ഥാനത്തുടനീളം സഞ്ചരിക്കുന്ന ആയിരക്കണക്കിന് ട്രക്കുകള്‍ക്ക് ഇവ പര്യാപ്തം ആകില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പോരായ്മകള്‍ പരിഹരിക്കാനുള്ള നടപടികള്‍ അധികൃതര്‍ ആരംഭിച്ചു കഴിഞ്ഞു. ജനുവരിയില്‍ പ്രധാന പാതകളില്‍ 75 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കാന്‍ ഗവര്‍ണര്‍ ഫില്‍ മര്‍ഫി നിര്‍ദേശം നല്‍കി.

Content Highlights: diesel trucks to be banned in new jersey

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram