വനനശീകരണം ഉഷ്ണമേഖല പ്രദേശങ്ങളിലെ ജോലി അസാധ്യമാക്കുന്നതായി പഠനങ്ങള്‍


രാവിലെയും ഉച്ച കഴിഞ്ഞുമുള്ള സമയങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ചൂട് അസഹനീയമാകും വിധമാണ് കൂടുന്നത്. ഇത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്കും തൊഴിലാളികളെ എത്തിക്കുന്നു.

പ്രതീകാത്മക ചിത്രം | Photo-AFP

നനശീകരണം ഉഷ്ണമേഖലയിലെ പുറം പ്രദേശങ്ങളിലുള്ള പണി (Outdoor Work ) അസാധ്യമാക്കുന്നതായി പഠനം. കഴിഞ്ഞ 15 വര്‍ഷക്കാലമായി കടുത്ത തോതിലുള്ള വനനശീകരണം ഉയര്‍ന്ന താപനിലയ്ക്കും മറ്റും കാരണമാകുന്നു. ഇത് പുറം പ്രദേശങ്ങളിലുള്ള ജോലിക്ക് തടസ്സമാകുന്നു. വനനശീകരണം ഉഷ്ണമേഖല പ്രദേശങ്ങളിലെ ജോലി സുരക്ഷിതമല്ലാതാക്കി മാറ്റുന്നുവെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

രാവിലെയും ഉച്ച കഴിഞ്ഞുമുള്ള സമയങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ചൂട് അസഹനീയമാകും വിധമാണ് കൂടുന്നത്. ഇത് നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്കും തൊഴിലാളികളെ എത്തിക്കുന്നു. മരങ്ങള്‍ അവ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് തണുപ്പുള്ള അന്തരീക്ഷം സൃഷ്ടിക്കാന്‍ കാരണമാകും. എന്നാല്‍ മരങ്ങളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് താപനിലയില്‍ വര്‍ധനവുണ്ടാക്കുന്നു.പ്രാദേശികമായെങ്കിലും താപനിലയില്‍ വ്യതിചലനങ്ങളുണ്ടാകുന്നു. കടുത്ത വനനശീകരണം നേരിടുന്ന ബ്രസീലിലെ ആമസോണില്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മരങ്ങളുള്ള പ്രദേശത്തെ അപേക്ഷിച്ച് മരങ്ങളില്ലാതെ പ്രദേശങ്ങളില്‍ താപനില 10 ഡിഗ്രി സെല്‍ഷ്യസ് കൂടുതലാണ്.

ഉഷ്ണമേഖല കാടുകളുള്ള 94 രാജ്യങ്ങളിലെ 2003 നും 2018 നും ഇടയില്‍ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചുള്ള വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഏകദേശം അഞ്ച് ദശലക്ഷം ആളുകള്‍ക്ക് പ്രതിദിനം അരമണിക്കൂറിലേറെ സുരക്ഷിതമായ ജോലി സമയം നഷ്ടമായി. അവരില്‍ തന്നെ ഭൂരിഭാഗവും കഠിനമായ ശാരീരികാധ്വാനം ചെയ്യുന്നവരാണ്. അമിതമായ ചൂട് മാനസിക ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കുന്നതിനോടൊപ്പം ശാരീരിക ക്ഷമത കുറയാനും കാരണമാകും.

Content Highlights: deforestation makes tropical more vulnerable to heat;affects outdoor labours

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022