ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയായി ഓസോണ്‍ മലിനീകരണം


ഹരിതഗൃഹ വാതകത്തിന്റെ വിഭാഗമായി കണക്കാക്കപ്പെടുന്ന സര്‍ഫസ് ഓസോണ്‍ വന്‍തോതില്‍ ആഗോള താപനത്തിനും കാരണമാകുന്നു.

പ്രതീകാത്മക ചിത്രം | Photo-Gettyimage

സോണ്‍ മലിനീകരണം കിഴക്കന്‍ ഏഷ്യയിലുടനീളം കാര്‍ഷിക വിളകളുടെ നാശത്തിന് കാരണമാകുന്നുവെന്ന് കണ്ടെത്തല്‍. പ്രതിവര്‍ഷം ശരാശരി 8,700 കോടി (87 ബില്ല്യണ്‍) വിളകള്‍ നശിക്കുന്നതായി ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനം കണ്ടെത്തി. അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിന്റെ രണ്ടാമത്തെ പാളിയും, അള്‍ട്രാവയലറ്റ് സൂര്യരശ്മികളില്‍ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നവയുമാണ് ഓസോണ്‍ പാളികള്‍. എന്നാല്‍ സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ നൈട്രജന്റെ ഓക്‌സൈഡുകളും അസ്ഥിരമായ ജൈവ സംയുക്തങ്ങളും (volatile organic compoud) തമ്മിലുണ്ടാകുന്ന രാസപ്രവര്‍ത്തനം മൂല അന്തരീക്ഷത്തിന്റെ താഴ്ന്ന ഭാഗത്തും ഓസോണിന്റെ സാന്നിധ്യത്തിന് കാരണമാകും. ഇത്‌ സര്‍ഫസ് ഓസോണ്‍(Surface Ozone) അഥവാ ഉപരിതല ഓസോണ്‍ എന്നറിയപ്പെടുന്നു.

ഹരിതഗൃഹ വാതകമായ സര്‍ഫസ് ഓസോണ്‍ വന്‍തോതില്‍ ആഗോള താപനത്തിനും കാരണമാകുന്നു. ആഗോള താപനത്തിന് കാരണമാകുന്നതിനൊപ്പം ഇത് മനുഷ്യരില്‍ ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും . വ്യാവസായിക വിപ്ലവത്തിന് ശേഷം ഉത്തരാര്‍ദ്ധഗോളത്തില്‍ (northern hemisphere) ഉപരിതല ഓസോണിന്റെ സാന്നിധ്യം വര്‍ധിച്ചു. എന്നാല്‍ അടുത്തിടെ ഇതിന്റെ അളവ് യൂറോപ്പിലും വടക്കന്‍ അമേരിക്കിയിലും ഗണ്യമായി കുറഞ്ഞു.

എന്നാല്‍ തെക്ക്, കിഴക്കന്‍ ഏഷ്യയില്‍ സര്‍ഫസ് ഓസോണിന്റെ അളവ്‌ ക്രമാതീതമായി ഉയരുകയാണ്. കിഴക്കന്‍ ഏഷ്യയില്‍ വിളകളുടെ വളര്‍ച്ചയെ ഉപരിതല ഓസോണ്‍ പ്രതികൂലമായി ബാധിക്കുന്നു. വിളകളുടെ ഉത്പാദനത്തെ ദോഷകരമായി ബാധിക്കുന്നതിനാല്‍ ഉപരിതല ഓസോണ്‍ ഭക്ഷ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ ഇത് ഏതൊക്കെ തരത്തിലാണെന്നത് കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷം മാത്രമേ തിരിച്ചറിയാന്‍ സാധിക്കൂ. ഇവയുടെ പരിണിത ഫലങ്ങള്‍ നിരീക്ഷിക്കുന്നതിനായി ജപ്പാന്‍, ചൈന, സൗത്ത് കൊറിയ എന്നിവിടങ്ങളില്‍ 3,072 നിരീക്ഷണ കേന്ദ്രങ്ങള്‍ ഗവേഷകര്‍ സ്ഥാപിച്ചു. കാര്‍ഷിക ഉത്പാദനത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ചൈനയിലാണ്.

Content Highlights: crops in east asia face threat as ozone pollution shows a hike

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022