കാലാവസ്ഥാ വ്യതിയാനം : 2050 ഓടെ നീലക്കിളി പാറ്റപിടിയന്‍ പക്ഷി പകുതിയോളവും നശിക്കും


കേരളത്തില്‍ മാത്രമുള്ള രണ്ട് പക്ഷികളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് പഠനം

-

തൃശ്ശൂര്‍ : കാലാവസ്ഥാ വ്യതിയാനം കേരളത്തില്‍ മാത്രമുള്ള രണ്ടു പക്ഷികളുടെ ആവാസവ്യവസ്ഥ ഗണ്യമായി കുറയ്ക്കുമെന്ന് പഠനം. കേരള കാര്‍ഷിക സര്‍വകലാശാലയിലെ വന്യജീവി വിഭാഗം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

പശ്ചിമഘട്ട മലനിരകളിലെ ചോലവനങ്ങളിലും നിത്യഹരിത വനങ്ങളിലുംമാത്രം കാണുന്ന രണ്ടു പക്ഷികളായ നീലക്കിളി പാറ്റപിടിയന്‍, കരിഞ്ചെമ്പന്‍പാറ്റപിടിയന്‍ എന്നീ പക്ഷികളെയാണ് ബാധിക്കുക. രണ്ടു പക്ഷികളും പശ്ചിമഘട്ടത്തില്‍ വടക്ക് ബ്രഹ്‌മഗിരി മലനിരകള്‍മുതല്‍ തെക്ക് അഗസ്ത്യവനംവരെ കാണപ്പെടുന്നു. ഉയര്‍ന്ന പ്രദേശങ്ങളില്‍ (700 മീറ്ററിനു മുകളില്‍) കാണുന്ന ആവാസവ്യവസ്ഥകളില്‍ മാത്രമാണ് ഇവ വസിക്കുന്നത്.

sreekumar, nameer
ഇ. ആർ ശ്രീകുമാർ, ഡോ. പി ഒ നമീർ

കാലാവസ്ഥാ വ്യതിയാനം ഇപ്പോഴത്തെ രീതിയില്‍ തുടര്‍ന്നാല്‍ 2050-ഓടെ നീലക്കിളി പാറ്റപിടിയന്റെ ആവാസവ്യവസ്ഥയില്‍ 45 ശതമാനത്തോളം കുറവ് സംഭവിക്കും. കരിഞ്ചെമ്പന്‍ പാറ്റപിടിയന്റെ കാര്യത്തില്‍ 30 ശതമാനത്തോളം ആവാസവ്യവസ്ഥയുടെ കുറവും ഇക്കാലത്ത് സംഭവിക്കും.

ഗവേഷകനായ ഇ.ആര്‍. ശ്രീകുമാറും ഡോ. പി.ഒ. നമീറും ചേര്‍ന്നാണ് പഠനംനടത്തിയത്. കണ്ടെത്തലുകള്‍ കറന്റ് സയന്‍സ് എന്ന ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

content highlights: climate change and it's adverse affects among Birds species of kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022