ആർട്ടിക്കിന്റെ സ്വഭാവം മാറുന്നു; ഭാവിയിൽ വരാനിരിക്കുന്നത് മഞ്ഞുവീഴ്ചയ്ക്ക് പകരം മഴപെയ്ത്ത്


പഠനം ശരിയായ ദിശയിലാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് ആഗസ്റ്റില്‍ ഗ്രീന്‍ലാന്‍ഡ് മഞ്ഞുപാളികളില്‍ ഇതുവരെ ലഭിച്ചതില്‍ വെച്ച ഏറ്റവും വലിയ റെക്കോഡ് മഴ പെയ്തു. ഇത് വരും വര്‍ഷങ്ങളില്‍ കനത്ത മഴ ഗ്രീന്‍ലാന്‍ഡിലുണ്ടാവുമെന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.

ഗ്രീൻലാൻഡ് | Photo-Gettyimage

നോര്‍വേ : ആര്‍ട്ടിക്ക് പ്രദേശത്ത് ഭാവിയിൽ മഴ കൂടുതല്‍ സാധാരണമായേക്കുമെന്ന് പഠനങ്ങള്‍. നാച്ച്വര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടത്. വര്‍ധിച്ചു വരുന്ന ആഗോള താപനവും കനത്ത തോതില്‍ കടലിലേക്കുള്ള മഞ്ഞിന്റെ ഒഴുക്കും ഈ മാറ്റത്തിന്റെ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഭാവിയിൽ ഇത്തരത്തിലൊരു മാറ്റമുണ്ടാകുമെന്ന് ശാസ്ത്രലോകം പ്രതീക്ഷിച്ചെങ്കിലും അതിനും ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ മാറ്റങ്ങള്‍ കാണപ്പെട്ടു തുടങ്ങിയത് ആശങ്കക്കിടയാക്കുന്നുണ്ട്.

ഭൂമിയിലെ മറ്റ് പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ട്ടിക്കിലെ അന്തരീക്ഷ ഊഷ്മാവ് വളരെ വേഗത്തിലാണ് കൂടുന്നത്. ഇത് ആർട്ടിക്ക് മേഖലയിൽ ഉണ്ടാകുന്ന വലിയ തോതിലുള്ള കാലാവസ്ഥാ വ്യതിയാനത്തിന് സൂചനയാണെന്നും പഠനത്തില്‍ പറയുന്നു.

ആര്‍ട്ടിക്കില്‍ 2090 നും 2100 നും ഇടയിൽ മഞ്ഞിന് പകരക്കാരനായി മഴയെത്തുമെന്നായിരുന്നു ശാസ്ത്രലോകം നിഗമനം. എന്നാല്‍ നാച്ച്വര്‍ കമ്മ്യൂണിക്കേഷന്‍സ് നടത്തിയ പഠനങ്ങളനുസരിച്ച് 2070നും 2090നും ഇടയിൽ ആർട്ടിക്കിൽ മഴ സാധാരണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍ട്ടിക്ക് കനത്ത മഴ പെയ്ത്തുള്ള പ്രദേശമായി മാറുന്നതോടെ ഹിമപാളികള്‍ വന്‍തോതില്‍ ഉരുകി തീരും. ഇത് ആഗോള സമുദ്ര നിരപ്പുയരാനും കാരണമാകും.

മഞ്ഞുപാളികളുടെ എണ്ണത്തിലുണ്ടായ കുറവാണ് മേഖലയില്‍ മഴകൂടുന്നതിനിടയാക്കിയത്. ഐസ് അവസ്ഥയിലല്ലാത്ത കടല്‍ ജലവും ചൂടും ബാഷ്പീകരണം കൂട്ടുകയും ഇത് അതിവൃഷ്ടി ഉണ്ടാക്കുകയും ചെയ്യും . മഴയുള്ള ആര്‍ട്ടിക് പ്രദേശത്തിന് ഗ്രീന്‍ലാന്‍ഡിലെ മഞ്ഞുപാളികളെ നശിപ്പിക്കാനുള്ള കരുത്തുണ്ടെന്നും ഇത് ആഗോള തലത്തില്‍ സമുദ്രനിരപ്പുയര്‍ത്തുമെന്നും പഠനം പറയുന്നു

"എല്ലാം തമ്മില്‍ ഇടകലര്‍ന്നൊരു ആഗോള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ആഗോള കാലാവസ്ഥ എന്നൊരു വസ്തുതയുണ്ട്, അതിനാല്‍ തന്നെ ഒരു പ്രദേശത്ത് എന്ത് നടക്കുന്നുവോ അത് മറ്റിടങ്ങളെയും ബാധിക്കും", യൂണിവേഴ്‌സിറ്റി ഓഫ് മാനിറ്റോബയിലെ കാലാവസ്ഥാ ഗവേഷകയായ മിഷേല്‍ മക്ക്രിസ്റ്റല്‍ കൂട്ടിച്ചേര്‍ത്തു.

പഠനം ശരിയായ ദിശയിലാണെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് ഓഗസ്റ്റില്‍ ഗ്രീന്‍ലാന്‍ഡ് മഞ്ഞുപാളികളില്‍ ഇതുവരെ ലഭിച്ചതില്‍ വെച്ച ഏറ്റവും വലിയ റെക്കോഡ് മഴ പെയ്തു. ഇത് വരും വര്‍ഷങ്ങളില്‍ കനത്ത മഴ ഗ്രീന്‍ലാന്‍ഡിലുണ്ടാവുമെന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.

"പഠനങ്ങള്‍ വ്യക്തമാക്കുന്നത് ആഗോള താപനം തടഞ്ഞില്ലെങ്കില്‍ ആര്‍ട്ടിക്ക് മഞ്ഞുപ്രദേശമെന്ന ലേബലില്‍ നിന്നും മഴപ്രദേശമെന്ന് ലേബലിലേക്ക് മാറ്റപ്പെടും", മിഷേലിന്റെ സഹപ്രവര്‍ത്തകനായ ജെയിംസ് പ്രതികരിച്ചു. മഞ്ഞുപാളികളുടെ അസാന്നിധ്യം പ്രദേശത്ത് താപന തോത് വര്‍ധിക്കുകയും കനത്ത മഴയ്ക്ക് ആക്കം കൂട്ടുകയും ചെയ്യും. ഇത് മഞ്ഞിനെ ആസ്രയിച്ചു ജീവിക്കുന്ന ജീവികളെയും ബാധിക്കും. മാറി വരുന്ന സാഹചര്യങ്ങള്‍ ദേശാടന കിളികള്‍ക്ക് അനുകൂലമാണെങ്കിലും റെയിന്‍ഡിയര്‍, മസക്ഓക്‌സന്‍ എന്നിവയുടെ അംഗസംഖ്യയെ ഹാനികരമായി ബാധിക്കാനിടയാക്കും. ആര്‍ട്ടിക്കിലെ മാറി വരുന്ന സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മാറാന്‍ ചിലപ്പോള്‍ വന്യജീവികള്‍ക്ക് സാധിക്കുകയില്ലെന്നും പഠനത്തില്‍ പറയുന്നു. എന്തായാലും മനുഷ്യ രാശിക്കുള്ള മുന്നറിയിപ്പായി മാറുകയാണ് ആര്‍ട്ടിക്കിലെ കനത്ത മഴ.

Content Highlights: Artic Will Replace Snowfall With Rain

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022