കാലാവസ്ഥാ വ്യതിയാനത്തിനതിരേ പൊരുതാന്‍ അമേരിക്ക; രാജ്യത്തെ ആദ്യ ഉപദേഷ്ടാവായി ജോ ബൈഡന്‍


അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ| Photo-Gettyimage

ജോ ബൈഡന്‍-കമല ഹാരിസ് ഭരണക്കൂടം അമേരിക്കയില്‍ അധികാരമേറ്റ് പാരീസ് ഉടമ്പടിയില്‍ വീണ്ടും ചേര്‍ന്നിട്ട് ജനുവരി 20 ന് ഒരു വര്‍ഷം തികയുകയാണ്. അധികം വൈകാതെ ബൈഡന്‍ രാജ്യത്തെ ആദ്യ കാലാവസ്ഥാ വ്യതിയാന ഉപദേഷ്ടാവായും ചുമതലയേറ്റു. നിലവില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ സംഘത്തെ നിയന്ത്രിക്കാനായി ജിനാ മക്കാര്‍ത്തിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന പ്രളയങ്ങളും ചുഴലിക്കാറ്റുകളും കാലാവസ്ഥാ വ്യതിയാനത്തിലേക്കാണ് ദിശ ചൂണ്ടുന്നതെന്ന് ജിനാ മക്കാര്‍ത്തി അഭിപ്രായപ്പെട്ടു.

അമേരിക്കയില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും പ്രകൃതി ദുരന്തങ്ങള്‍ വെല്ലുവിളിയായി തീര്‍ന്നിരിക്കുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.നിലവില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന അമേരിക്കന്‍ സംസ്ഥാനമാണ് കാലിഫോര്‍ണിയ. വര്‍ധിച്ചു വരുന്ന ചൂട് കാട്ടുതീ പോലെയുള്ള പ്രകൃതി ദുരന്തങ്ങളും സംസ്ഥാനത്ത് വിതയ്ക്കുന്നു. ലഘൂകരണത്തിലും പ്രതിരോധത്തിനുമാണ് തന്റെ നേതൃത്വത്തിലുള്ള സംഘം മുന്‍തൂക്കം നല്‍കുന്നതെന്ന് മക്കാര്‍ത്തി പ്രതികരിച്ചു.

പുനരുപയോഗിക്കാവുന്നതും പൂജ്യം ബഹിര്‍ഗമനമുള്ളതുമായ ഊര്‍ജ സ്രോതസ്സുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും മക്കാര്‍ത്തി. ജലത്തിന്റെ ഉപയോഗത്തില്‍ മാത്രമല്ല കരുതല്‍ വേണ്ടത്, ദൂരെ കാണുന്ന പര്‍വതങ്ങളിലെ മഞ്ഞുകളും ഇനിയുണ്ടാവില്ലെന്ന് തിരിച്ചറിവാണുണ്ടാകേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബില്‍ഡ് ബാക്ക് ബെറ്റര്‍ പ്ലാന്‍ എന്ന് പേരിട്ടിരിക്കുന്ന അമേരിക്കന്‍ പദ്ധതി കാലാവസ്ഥാ വ്യതിയാനത്തിന് എതിരേയുള്ള പോരാട്ടമാണ്. 2050 ഓടെ ഹരിതഗൃഹ വാതക ബഹിര്‍ഗമനം കുറയ്ക്കാനായുള്ള പാരീസ് ഉടമ്പടിക്ക് ഊന്നല്‍ നല്‍കിയുള്ള പ്രവര്‍ത്തനമായിരിക്കും ഇനി അമേരിക്ക നടത്തുക.

Content Highlights: america to fight climate change

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram