കൂടില്ലാ കൂട്ടങ്ങള്‍: വെള്ളവയറന്‍ കടല്‍പ്പരുന്തിന് കേരളത്തിലാകെ 22 കൂടുകള്‍ മാത്രം


കണ്ടല്‍ക്കാടും കടലിനരികെയുള്ള മരങ്ങളും കാരണം കേരളത്തില്‍ മാഹി മുതല്‍ മഞ്ചേശ്വരം വരെ മാത്രമാണ് ഈ കടല്‍പ്പരുന്തിനെ കാണുന്നത്. കാസര്‍കോട് ജില്ലയില്‍ 15-ഉം കണ്ണൂര്‍ ജില്ലയില്‍ ഏഴും കൂടുകളാണുള്ളത്. പൊട്ടിയ മരക്കൊമ്പ് മാറ്റി പുതിയ മരങ്ങളിലേക്ക് ചിലവ കൂടുമാറ്റി.

വെള്ളവയറൻ കടൽപ്പരുന്ത് | Photo- Gettyimage

കണ്ണൂര്‍: വംശനാശഭീഷണിയിലുള്ള വെള്ളവയറന്‍ കടല്‍പ്പരുന്തിന് കേരളത്തില്‍ 22 കൂടുകള്‍ മാത്രം. മഞ്ചേശ്വരം മുതല്‍ മാഹി വരെയുള്ള വന്‍ മരങ്ങളിലാണ് വൈറ്റ് ബിലീഡ് സീ ഈഗിളിന്റെ കൂടുള്ളത്. 32 കൂടുകള്‍ കണ്ടെത്തിയെങ്കിലും പക്ഷിയനക്കം കണ്ടത് 22 എണ്ണത്തില്‍ മാത്രമായിരുന്നു. 10 വര്‍ഷത്തിനുശേഷം പക്ഷിനിരീക്ഷകര്‍ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍.

white bellied sea eagle's nest
വെള്ളവയറന്‍ കടല്‍പ്പരുന്തിന്റെ കൂട് | Photo-Mathrubhumi

കണ്ടല്‍ക്കാടും കടലിനരികെയുള്ള മരങ്ങളും കാരണം കേരളത്തില്‍ മാഹി മുതല്‍ മഞ്ചേശ്വരം വരെ മാത്രമാണ് ഈ കടല്‍പ്പരുന്തിനെ കാണുന്നത്. കാസര്‍കോട് ജില്ലയില്‍ 15-ഉം കണ്ണൂര്‍ ജില്ലയില്‍ ഏഴും കൂടുകളാണുള്ളത്. പൊട്ടിയ മരക്കൊമ്പ് മാറ്റി പുതിയ മരങ്ങളിലേക്ക് ചിലവ കൂടുമാറ്റി.

മാവിലും ആല്‍മരങ്ങളിലുമാണ് ഭൂരിഭാഗവും കൂടുകെട്ടിയത്. പയ്യാമ്പലം, പിലിക്കോട്, ഉദിനൂര്‍, കുമ്പള അടക്കം പഴയ മരങ്ങളില്‍ കടല്‍പ്പരുന്ത് ശല്യമില്ലാതെ ജീവിക്കുന്നുണ്ട്. കേരള വെറ്ററിനറി സര്‍വകലാശാല പൂക്കോട് കാമ്പസിലെ പി.ജി. വിദ്യാര്‍ഥി അമല്‍ ഉണ്ണിക്കൃഷ്ണന്റെ നേതൃത്വത്തില്‍ നവീന്‍ പി.മാത്യു, മാര്‍ക്കിന്റെ നിഷാദ് ഇശാല്‍ എന്നിവര്‍ ഫീല്‍ഡ് സര്‍വേക്ക് നേതൃത്വം നല്‍കി. കണ്ണൂര്‍-കാസര്‍കോട് വനംവകുപ്പ് സാമൂഹിക വനവത്കരണ വിഭാഗമാണ് പക്ഷിക്കൂടുകളുടെ ഇന്നത്തെ അവസ്ഥ അറിയാന്‍ സര്‍വേ നിര്‍ദേശിച്ചത്.

വംശനാശം നേരിടുന്ന ഈ പക്ഷികളെക്കുറിച്ച് 2010-11 ലാണ് അവസാനമായി പഠനം നടത്തിയതെന്ന് പുണെ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞന്‍ ഡോ. ജാഫര്‍ പാലോട്ട് പറഞ്ഞു. അന്ന് മാഹി മുതല്‍ മഞ്ചേശ്വരം വരെ 20 കൂടുകള്‍ കണ്ടെത്തി.അതിനുമുമ്പുണ്ടായിരുന്ന എട്ടുമരങ്ങളിലെ കൂടുകള്‍ നഷ്ടപ്പെട്ടിരുന്നു. 1992-98-ല്‍ നടത്തിയ സര്‍വേയില്‍ 16 കൂടുകളാണ് കണ്ടെത്തിയത്. അറുപതോളം കടല്‍പ്പരുന്തുകളെ രേഖപ്പെടുത്തിയിരുന്നു.

വെള്ളവയറന്‍ കടല്‍പ്പരുന്ത്

പരുന്തുകളിലെ ഏറ്റവും വലുപ്പമേറിയതും കാണാന്‍ അഴകുള്ളതുമായ പക്ഷിയാണിത്. കടല്‍പ്പാമ്പുകളെ ഭക്ഷിക്കുന്ന ഇവ കടലിനോട് ചേര്‍ന്ന വന്‍ മരങ്ങളിലാണ് കൂടുകെട്ടുന്നത്. മറ്റ് പക്ഷികള്‍ വര്‍ഷംതോറും കൂടുകള്‍ മാ
white bellied sea eagle
റ്റുമ്പോള്‍ ഇവ ചുള്ളിക്കമ്പുകള്‍കൊണ്ട് പുതുക്കിപ്പണിയുകയാണ് പതിവ്. നൂറടിയോളം ഉയരമുള്ള മരങ്ങളിലാണ് ഇവ കൂടുകൂട്ടുക. പ്രാദേശികമായി കാനാക്കന്‍, കമലപ്പരുന്ത്, മീന്‍പരുന്ത് എന്നീ പേരുകളിലും ഇവ അറിയപ്പെടുന്നു. സ്വകാര്യഭൂമിയിലെ മരങ്ങളിലെ കൂട് സംരക്ഷിക്കാന്‍ സാമൂഹിക വനവത്കരണവിഭാഗം വീട്ടുകാര്‍ക്ക് 'മരം-കൂട് സംരക്ഷണത്തിന്' 5000 രൂപ മുമ്പ് സമ്മാനമായി നല്‍കിയിരുന്നു. പിന്നീട് അത് നിലച്ചു.

Content Highlights: the white bellied sea eagle only have 22 nest in kerala:matter of concern

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022