
അമിതമായ തോതിലുള്ള മീൻപിടുത്തം സ്രാവുകളുടെയും മറ്റും എണ്ണം കഴിഞ്ഞ അരനൂറ്റാണ്ടിനിടെ 70 ശതമാനമായി കുറച്ചു | Photo-Gettyimage
ടോക്കിയോ: അമിതമായ തോതിലുള്ള മീന്‍പിടിത്തം സ്രാവുകളുടെയും മറ്റും എണ്ണം കഴിഞ്ഞ അരനൂറ്റാണ്ടിനിടെ 70 ശതമാനമായി കുറച്ചുവെന്ന് റിപ്പോര്‍ട്ട്. ചുറ്റികത്തലയന്‍ സ്രാവ് മുതല്‍ മന്ത്ര റേയ് വരെയുള്ള വര്‍ഗങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണുണ്ടായത്. സ്രാവുകളുടെ വര്‍ഗത്തില്‍ പെടുന്ന ഓഷ്യാനിക് വൈറ്റ്ടിപ്പും വംശനാശത്തിന്റെ വക്കിലാണ്. ഫിന് അഥവാ ചിറകുകള്‍ക്കായി ഇവ വന്‍ തോതില്‍ വേട്ടയാടപ്പെടുന്നു. കഴിഞ്ഞ 60 വര്‍ഷത്തിനിടെ വൈറ്റ് ടിപ്പ് സ്രാവുകളുടെ അംഗസംഖ്യ 98 ശതമാനമായി കുറഞ്ഞു.
സമുദ്ര ജീവികളുടെ അംഗസംഖ്യയെ കുറിച്ച് ഗവേഷകര്‍ പഠനങ്ങള്‍ നടത്തി. പഠനത്തില്‍ മൂന്നിലൊന്ന് വരുന്ന സമുദ്രജീവികള്‍ വംശനാശത്തിന്റെ വക്കിലാണെന്ന് കണ്ടെത്തി. റിപ്പോര്‍ട്ടുകള്‍ പ്രാദേശികമായ പ്രദേശങ്ങളെ ആശ്രയിച്ചാണ്. അതിനാല്‍ സ്രാവ്, മന്ത്ര റേയ് എന്നിവയുടെ ആഗോള സ്ഥിതി വിലയിരുത്തുക എളുപ്പമല്ലെന്നാണ് നിഗമനം. ബുധനാഴ്ച നേച്ചര്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ അമിതമായ തോതിലുള്ള മീന്‍പിടിത്തം മത്സ്യസമ്പത്ത് ഇല്ലാതാക്കുന്നതായി കണ്ടെത്തി.
കര്‍ശനമായ നിയന്ത്രണങ്ങളിലൂടെയല്ലാതെ ഇവയുടെ വേട്ടയാടല്‍ തടയാന്‍ കഴിയില്ലെന്നാണ് വിദ്ഗധര്‍ പറയുന്നത്. സ്രാവുകളുടെ 18 വിഭാഗങ്ങളെയും പഠന വിധേയമാക്കി. ഇതില്‍ നിന്നും 1970 ന് ശേഷം ഇവയുടെ ആഗോള സംഖ്യ 70 ശതമാനമായി കുറഞ്ഞതായി കണ്ടെത്തി. ഓഷ്യാനിക് വൈറ്റ് ടിപ്പ് ഷാര്‍ക്ക്, സ്കാളോപ്ഡ് ഹാമ്മര്‍ഹെഡ്, ഗ്രേറ്റ് ഹാമ്മര്‍ഹെഡ് എന്നിവയുടെ എണ്ണത്തില്‍ 80 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. പൂര്‍ണ വളര്ച്ചയിലെത്താനെടുക്കുന്ന സമയവും അടിക്കടിയില്ലാത്ത പ്രത്യുത്പാദനവും സ്രാവുകളും മന്ത്ര റേയ്കളും കൂടിയ തോതില്‍ വംശനാശ ഭീഷണിക്ക് ഇടയാകുന്നു.
Content Highlights: the population of sharks and mantra rays shows decline