സമുദ്രങ്ങളിൽ അമ്ലാംശം കൂടുന്നു; വംശനാശത്തിന്റെ വക്കിൽ ഭീമന്‍ കക്കകള്‍


ഗ്രേറ്റ് ബാരിയര്‍ റീഫ് സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ പന്ത്രണ്ട് ഭീമന്‍ കക്ക വര്‍ഗങ്ങളെ കാണാന്‍ കഴിയും. തോടുകള്‍ക്കും മാംസത്തിനുമുള്ള ആവശ്യം ഭീമൻ കക്കൾ വംശനാശ ഭീഷണി സംഭവിച്ച സമുദ്രജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടാനുള്ള കാരണമായി.

അമിതമായ തോതിൽ തോടിനും മാംസത്തിനും വേണ്ടി ഭീമൻ കക്കകൾ വേട്ടയാടപ്പെടുകയാണ് | Photo-Gettyimage

ന്തോ പസഫികിലെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഓസ്‌ട്രേലിയയിലെ പ്രധാന ജൈവവൈവിധ്യങ്ങളിലൊന്നായ ഭീമന്‍ കക്കകളുടെ (ജയന്റ് ക്ലാം-Tridacna gigsa) നിലനില്‍പ് അസാധ്യമാക്കുന്നതായി പഠനങ്ങള്‍. ഭൂമിയിലെ ഏറ്റവും വലിയ കക്കകൾ എന്നറിയപ്പെടുന്ന ഇവയ്ക്ക് 250 കിലോഗ്രാം ഭാരവും ഒരു മീറ്റര്‍ വരെ നീളവുമുണ്ട്. തോടുകള്‍ക്കും മാംസത്തിനുമുള്ള ആവശ്യം ഭീമൻ കക്കൾ വംശനാശ ഭീഷണി സംഭവിച്ച സമുദ്രജീവികളുടെ പട്ടികയില്‍ ഉള്‍പ്പെടാനുള്ള കാരണമായി.

കാലാവസ്ഥാ വ്യതിയാനം ഇന്തോ പസഫിക്കിലെ ഉഷ്ണമേഖല ജലം ചൂടാവാനുള്ള പ്രധാന കാരണമായി. ഇത് സമുദ്ര താപ തരംഗങ്ങളിലേക്ക് ( Marine Heat Waves) വഴി വെച്ചു. ഇത് സമുദ്ര താപ തരംഗങ്ങള്‍ക്കും അതുമൂലം കടലിലെ അമ്ലാംശത്തിന്റെ( Acid) അളവുയരുന്നതിലേക്കും വഴിവെച്ചു. പവിഴപ്പുറ്റുകളിലാണ് ഭീമൻ കക്കകൾ കൂടുതലായും കണ്ടുവരുന്നത്.

ഇതിനു പരിഹാരമായി പവിഴപ്പുറ്റുകളിലെ കക്കകളുടെ പരിപാലനത്തിന് പുതിയ രീതിയിലുള്ള പ്രത്യുത്പാദന പ്രക്രിയകള്‍ നടപ്പാക്കി വരികയാണ്. ഹരിതഗൃഹ വാതക ബഹിര്‍ഗമനം പൂര്‍ണമായി തടയുന്നത് വരെ ഇത് തുടര്‍ന്നാലേ ഭീമന്‍ കക്കകൾ സമുദ്രങ്ങളില്‍ അവശേഷിക്കൂ. മന്ത്ര റേയ്‌സ്, ക്ലൗണ്‍ഫിഷ് തുടങ്ങിയ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന വര്‍ഗത്തിലുള്ളതാണ് ഭീമന്‍ കക്കകള്‍. ഗ്രേറ്റ് ബാരിയര്‍ റീഫ് സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് ലോകത്തിലെ ഏറ്റവും വലിയ പന്ത്രണ്ട് ഭീമന്‍ കക്ക വര്‍ഗങ്ങളെ കാണാന്‍ കഴിയും.

Giantclam in museum
ലണ്ടനിലെ ഒരു മ്യൂസിയത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഭീമന്‍ കക്കയുടെ തോട്‌ | Photo-Gettyimage

ഓസ്‌ട്രേലിയന്‍ ജലാശയങ്ങളില്‍ പലയിടങ്ങളിലും ഭീമന്‍ കക്കകള്‍ സുലഭമാണെങ്കിലും പലയിടങ്ങളിലും അമിതമായ രീതിയില്‍ ചൂഷണത്തിനിരയാവുന്നത് മൂലം ഇവയുടെ നിലനില്‍പ്പ് അസാധ്യമാവുകയാണ്. ഇത് ഭീമന്‍ കക്കകളുടെ ഒന്‍പത് വര്‍ഗങ്ങളെയും വംശനാശ പട്ടികയില്‍പ്പെടുത്തി കഴിഞ്ഞു.1980 കളുടെ അവസാനത്തില്‍ പസഫിക് ദ്വീപുകള്‍, സൗത്ത് ഈസ്റ്റ് ഏഷ്യ, ജപ്പാന്‍ തുടങ്ങിയ ഇടങ്ങളിലെ പ്രത്യുത്പാദന പദ്ധതികള്‍ ഒരു പരിധി വരെ മൃഗങ്ങളെ സംരക്ഷിച്ചു പോന്നിരുന്നു.

അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ തോത് വര്‍ധിക്കുന്നത് സമുദ്ര താപനില ഉയരാന്‍ കാരണമാകുകയും ഇത് സമുദ്രജലത്തിലെ അമ്ലാംശവര്‍ധനവിലേക്ക് നയിക്കുകയും ചെയ്യും.

എന്നാല്‍ ധാരാളം തൊഴിലാളികളെ വേണ്ട ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവ് താങ്ങാവുന്നതിലും അധികമാണ്. ഭീമന്‍ കക്കകളുടെ നിലനില്‍പ്പ് സാധ്യമാകുകയാണെങ്കില്‍ ഇവയുടെ വാസസ്ഥലമായ പവിഴപ്പുറ്റുകളെയും സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും മലിനീകരണവും ഭീമന്‍ കക്കകള്‍ക്ക് ഭീഷണിയാണ്. കാലാവസ്ഥാ വ്യതിയാനം സമുദ്രങ്ങളില്‍ അമ്ലാംശം (Acid) വര്‍ധിപ്പിക്കുന്നു. അമ്ലാംസ വർധനവാണ് ഇവയുടെ നിലനിൽപ്പിനെ വലിയ രീതിയിൽ ബാധിക്കുന്നത്. റെഡ് സീ മുതല്‍ പസഫിക് ഓഷ്യനില്‍ വരെ ഈ മാറ്റം പ്രകടമാണ്. സമുദ്രങ്ങളില്‍ ആസിഡിന്റെ അംശം ശക്തിയേറിയ പുറന്തോടുകള്‍ ഉണ്ടാകുന്നതിന് ജീവികൾക്ക് തടസ്സമാകുന്നു. ഭീമന്‍ കക്കകളുടെ ചെറുപ്പക്കാലത്താണ് തോടുകള്‍ക്ക് ശക്തിവരിക. എന്നാല്‍ ആസിഡ് അംശം ഇത് തടയുന്നു.

repositioning of giant clams
ഭീമന്‍ കക്കകളെ റീപൊസിഷനിംഗിന് സഹായിക്കുന്ന ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ | Photo-Gettyimage

പവിഴപ്പുറ്റുകളെ പോലെ തന്നെ ഭീമന്‍ കക്കകളും ബ്ലീച്ചിംഗ് പ്രക്രിയ്ക്ക് വിധേയമാകുന്നുണ്ട്. കക്കകളിലെ മൈക്രോ ആല്‍ഗേകള്‍ പുറന്തള്ളപ്പെടുന്നതോടുകൂടി അവ വെള്ള നിറമുള്ളതായി തീരും. 1.5 ഡിഗ്രി സെല്‍ഷ്യസില്‍ താഴെ താപനില സുസ്ഥിരമായി നിലനിര്‍ത്താന്‍ കഴിയുകയാണെങ്കില്‍ ഭീമന്‍ കക്കകളെയും പവിഴപ്പുറ്റുകളെയും അത് സഹായിക്കും. അക്വാകള്‍ച്ചര്‍ പോലെയുള്ള പദ്ധതികള്‍ കുഞ്ഞു കക്കകളെ ചൂടുള്ള ജലങ്ങളില്‍ ജീവിക്കാന്‍ പ്രാപ്തരാക്കും. ഭീമന്‍ കക്കകളുടെ ടൂറിസം സാധ്യത പരിഗണിച്ച് അവയുടെ ആവാസവ്യവസ്ഥ നിലനിര്‍ത്താന്‍ വേണ്ട പ്രവര്‍ത്തനങ്ങളാണ് ഇനിയുണ്ടാവേണ്ടത്.

Content Highlights: the future of giant clams under threat

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022