പരുന്തുകളിലെ ഭീമന്‍, സ്റ്റെല്ലേഴ്‌സ് സീ ഈഗിൾ അമേരിക്കയില്‍; അവശേഷിക്കുന്നത് 4,000 മാത്രം


തവിട്ട് നിറത്തിലുള്ള ഇവയ്ക്ക് മഞ്ഞ് ചുണ്ടുകളായിരിക്കും. ചിറകിലെ വെള്ള വരകള്‍ ഇവയെ എളുപ്പം തിരിച്ചറിയാന്‍ സഹായിക്കും. നാല് മുതല്‍ ഒന്‍പത് കിലോ വരെ ഭാരമുള്ള ഇവ ലോകത്തിലെ ഏറ്റവും വലിയ പരുന്താണ്.

സ്റ്റെല്ലേഴ്‌സ് സീ ഈഗിൾ | Photo-Gettyimage

ലോകത്തിലെ ഏറ്റവും വലിയ പരുന്ത് വിഭാഗക്കാരായ സ്റ്റെല്ലേഴ്‌സ് സീ ഈഗിളിനെ അമേരിക്കയിലെ ജോര്‍ജ്ടൗണില്‍ കണ്ടെത്തി.വടക്കന്‍ ഏഷ്യ, കിഴക്കന്‍ റഷ്യ എന്നിവിടങ്ങളാണ് സ്വദേശം. കഴിഞ്ഞ കുറേ കാലത്തിനിടയ്ക്ക് അമേരിക്കയിലും കാനഡയിലുമായി ഇതേ വിഭാഗത്തില്‍ പെടുന്ന കടല്‍പരുന്തുകളെ പക്ഷി നിരീക്ഷകര്‍ കണ്ടെത്തിയിരുന്നു.

അലാസ്‌കയില്‍ 2020 ഓഗസ്റ്റിലാണ് ആദ്യമായി സ്റ്റെല്ലേഴ്‌സ് സീ ഈഗിളിനെ കണ്ടെത്തുന്നത്. ശേഷം കാനഡയിലെ പല പ്രദേശങ്ങളിലും ഇവയെ കണ്ടെത്താനായി.

കിഴക്കന്‍ പസഫിക് തീരപ്രദേശത്ത് ഇവയെ കാണാറുള്ളതിനാല്‍ പസഫിക് ഈഗിള്‍ എന്നും അറിയപ്പെടുന്നു.

തവിട്ട് നിറത്തിലുള്ള ഇവയ്ക്ക് മഞ്ഞ ചുണ്ടുകളാണ്. ചിറകിലെ വെള്ള വരകള്‍ ഇവയെ എളുപ്പം തിരിച്ചറിയാന്‍ സഹായിക്കും. നാല് മുതല്‍ ഒന്‍പത് കിലോ വരെ ഭാരമുള്ള ഇവ ലോകത്തിലെ ഏറ്റവും വലിയ പരുന്താണ്. ബാള്‍ഡ് ഈഗിളിന്റെ ഇരട്ടിയോളം വരും ഇവയുടെ വലുപ്പം. ലോകത്താകെ 4,000 സ്റ്റെല്ലേഴ്‌സ് ഈഗിള്‍ മാത്രമാണ് അവശേഷിക്കുന്നത്. കടലില്‍ എത്ര തണുപ്പുള്ള കാലാവസ്ഥയിലും വേട്ടയാടാന്‍ ഇവര്‍ക്ക് കഴിയും.

സ്റ്റെല്ലേഴ്‌സ് സീ ഈഗിളിനെ വംശനാശ ഭീഷണിയുള്ള മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജപ്പാനിലും റഷ്യയിലും മറ്റും ഇവയെ നിയമപരമായി സംരക്ഷിച്ചു പോരുന്നുണ്ട്. പ്രകൃതിശാസ്ത്രപണ്ഡിതനായ ജോര്‍ജ് വില്‍ഹേം സ്റ്റെല്ലറുടെ പേരാണ് ഇവയ്ക്ക് നല്‍കിയിരിക്കുന്നത്. സാല്‍മണുകളെ പ്രധാന ആഹാരമാക്കാറുള്ള ഇവയ്ക്ക് 100 മുതല്‍ 200 വരെ മീറ്റര്‍ ഉയരത്തില്‍ പറക്കാന്‍ കഴിയും.

മാസച്യുസെറ്റ്‌സ്, ന്യൂ ഹാംസ്പിയര്‍, വെര്‍മോണ്ട് എന്നിവിടങ്ങളില്‍ നിന്ന് നിരവധി പേരാണ് സ്റ്റെല്ലേഴ്‌സ് സീ ഈഗിളിനെ കാണാനായി എത്തിയത്. ലോകത്താകെ 4,000 എണ്ണം മാത്രമാണ് ശേഷിക്കുന്നത്. അതിനാല്‍ തന്നെ ഇവ ദീര്‍ഘദൂര യാത്ര കഴിഞ്ഞ് എത്തിയതാണെന്ന് കരുതപ്പെടുന്നു. ഉടന്‍ തന്നെ ഇവ പ്രദേശം വിടാനും സാധ്യതയുണ്ട്.

Content Highlights: steller's sea eagle spotted in georgetown; world's largest eagle

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022