
നോർവീജിയൻ വൂൾഫ് | Photo-Phys.org
ദീര്‍ഘകാലമായി കണ്മുന്നില് പെടാത്ത ജീവിവര്‍ഗങ്ങളെ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണനിയമത്തില്‍ നിന്ന് നീക്കിയതായി യു.എസ് ഫിഷ് ആന്‍ഡ് വൈല്‍ഡ്ലൈഫ് സര്‍വീസ്. 23 ഓളം വരുന്ന ജീവിവര്‍ഗങ്ങളെയാണ് സംരക്ഷണപട്ടികയില്‍ നിന്ന് ഒഴിവാക്കിയത്.

വംശനാശ ഭീഷണിയുടെ ഇത്തരം കഥകള്‍ നിലവില്‍ ഭീഷണി നേരിടുന്നവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നുവെന്ന് വിദ്ഗധര്‍ പറയുന്നു. 2021 ല്‍ പൂര്‍ണമായി വംശനാശത്തിന് ഇരയായ ജീവിവര്‍ഗങ്ങളുടെ പട്ടിക ഐ.യു.സി.എന്‍ പുറത്തു വിട്ടു. പട്ടിക ചുവടെ..
മേരിലാന്‍ഡ് ഡാര്‍ട്ടര്‍
1988 ന് ശേഷമാണ് മൂന്ന് ഇഞ്ച് നീളമുള്ള മേരിലാന്‍ഡ് ഡാര്‍ട്ടര്‍ എന്ന മത്സ്യം വംശനാശത്തിനിരയായതായി കണ്ടെത്തിയത്. നീണ്ട നാള് നീണ്ട തെരച്ചിലുകള്‍ക്ക് ഒടുവിലും ഇവയെ കണ്ടെത്താനായില്ല. അതിനാല്‍ യു.എസ് ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ഇതിനെ പൂര്‍ണമായി വംശനാശത്തിന് ഇരയായതായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ്.

നോര്‍വീജിയന്‍ വൂള്‍ഫ്
വന്‍തോതിലുള്ള വേട്ടയാടലും കൃഷിയുമാണ് 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് നോര്‍വേയിലും സ്വീഡനിലും ഉള്ള ചെന്നായകളുടെ വംശനാശത്തിന് കാരണമായത്. മറ്റ് ചെന്നായ വിഭാഗങ്ങളില്‍ നിന്ന് പൂര്‍ണമായി വേറിട്ടതാണിവ.
12 സസ്തിനികളും ഒരു ഉരഗ ജീവി വര്ഗവുമടക്കം 13 ഓസ്ട്രേലിയന്‍ ജീവി വര്‍ഗങ്ങളാണ് രാജ്യത്ത് വംശനാശത്തിന് വിധേയമായത്. വംശനാശത്തിന് ഇരയായതില്‍ മറ്റൊന്നാണ് ഇന്തൊനേഷ്യയിലെ റേ വിഭാഗം. 1862 ല്‍ രാജ്യത്ത് സ്ഥിരം സാന്നിധ്യമായിരുന്ന ജാവാ സ്ട്രിങറേ നിലവില്‍ വംശനാശത്തിരയായതായി കണ്ടെത്തി. അമിതമായ തോതിലുള്ള മത്സ്യബന്ധനമാണ് പ്രധാന കാരണം.

തൂവലുകള്‍ക്കും വിളകള്‍ സംരക്ഷിക്കാനും വേണ്ടിയാണ് കാലിഫോര്‍ണിയന്‍ പാരാക്കീറ്റുകള് വ്യാപകമായ തോതില്‍ വേട്ടയാടപ്പെട്ടത്. എന്നാല്‍ പുതിയ പഠനങ്ങള്‍ പ്രകാരം ഇവ രണ്ടു തവണയാണ് വംശനാശത്തിന് ഇരയായതെന്ന് കണ്ടെത്തി. ഇവയുടെ പടിഞ്ഞാറന്‍ ഉപവിഭാഗങ്ങള്‍ 1914 ല്‍ അപ്രത്യക്ഷമായപ്പോള്‍ കിഴക്കന്‍ ഉപജീവി വര്‍ഗം 1940 ഓടെ അപ്രത്യക്ഷമായി.
ഭൂമിയില്‍ നിന്ന് അപ്രത്യക്ഷമായവയില്‍ സസ്യങ്ങളും ഉള്‍പ്പെടുന്നു. ചെക്ക് റിപ്ലബിക്കില്‍ കാണപ്പെടുന്ന നാല് തരം ഓര്‍ക്കിഡുകളാണ് പൂര്‍ണമായും വംശനാശത്തിന് വിധേയമായത്. ചെക്ക് റിപ്ലബിക്കില്‍ നിന്ന് പൂര്‍ണമായി ഇവ അപ്രത്യക്ഷമായെങ്കിലും മറ്റ് രാജ്യങ്ങളില്‍ ഇവയുടെ ചിലത് കണ്ടെത്താന്‍ കഴിയും. മലിനീകരണമാണ് വംശനാശത്തിനുള്ള പ്രധാന കാരണമായത്.

സെന്റ് ഹെലന ഡാര്‍ട്ടര്‍ എന്ന ഡ്രാഗണ്‍ ഫ്ളൈയാണ് വംശനാശത്തിനിരയായ പട്ടികയിലുള്ള മറ്റൊരു ജീവി. മയോപോറം സുമാത്രെന്സ്, ബോറെരിയ വെരാക്രൂസനാ, ബോയിസ് ജൂലിയന്‍ എന്നിങ്ങനെ രണ്ട് മരങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു.
Content Highlights: species that were declared as extinct last year