അപൂര്‍വ ഇനം കുയില്‍ക്കടന്നല്‍: ഇന്ത്യയില്‍ കണ്ടെത്തുന്നത് ഇതാദ്യം


ചൈന, മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ മാത്രം കണ്ടുവരാറുള്ള ഇവയെ ഇന്ത്യയില്‍ കണ്ടെത്തുന്നത് ഇതാദ്യമാണ്.

കുയിൽക്കടന്നൽ

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ജന്തുശാസ്ത്രവിഭാഗം ഷഡ്പദ ഗവേഷണ കേന്ദ്രത്തിലെ ഗവേഷകരുടെ നേതൃത്വത്തില്‍ അപൂര്‍വ ഇനം കുയില്‍ക്കടന്നലിനെ കണ്ടെത്തി. ഷഡ്പദ ഗവേഷണകേന്ദ്രത്തിലെ ഗവേഷകയായ അശ്വതി പി.ജി.യും ഗവേഷണ വിഭാഗം മേധാവി ഡോ. ബിജോയ് സി. യുമാണ് 'ക്രൈസിഡിയ ഫാള്‍സ' എന്ന കുയില്‍ക്കടന്നലിനെ കണ്ടെത്തിയത്.

ഈ വിഭാഗം കടന്നലുകളെ ആദ്യമായാണ് ഇന്ത്യയില്‍ കണ്ടെത്തുന്നത്. ചൈന, മലേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ഇവയെ കണ്ടെത്തിട്ടിട്ടുള്ളത്. ഇന്‍ഡോനീഷ്യയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന അന്തര്‍ദേശീയ ശാസ്ത്ര മാസികയായ ടാപ്രോബാനിക്കയുടെ ഏറ്റവും പുതിയ ലക്കത്തിലാണ് ഇവരുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ ധനസഹായത്തോടെയാണ് പഠനം നടത്തിയത്. ഈ കടന്നലിന്റെ കണ്ടെത്തലോടുകൂടി ഇന്ത്യയില്‍നിന്ന് ഇതുവരെ 121 ഇനം കുയില്‍ക്കടന്നലുകളെയാണ് ലഭിച്ചിട്ടുള്ളത്. അതില്‍ ഏഴ് ഇനം കടന്നലുകള്‍ ഷഡ്പദ ഗവേഷണകേന്ദ്രത്തിന്റെ സംഭാവനയാണ്.

കോഴിക്കോട് ജില്ലയിലെ വടകരയില്‍നിന്നും കാസര്‍കോട് ജില്ലയിലെ കോയിത്തട്ട, പെരിയങ്ങാനം കാവുകളില്‍നിന്നുമാണ് ഇവയെ കണ്ടെത്തിയിരിക്കുന്നത്.

Content Highlights: rare kuyyilkadannal found in malabar area

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022