'ഹെമിഡാക്‌റ്റൈലസ് ഈസായി';അട്ടപ്പാടി മലനിരകളില്‍ പുതിയ ഇനം പല്ലിയെ കണ്ടെത്തി


ലോകത്ത് നൂറ്റിയെണ്‍പതോളം ഇനം പല്ലികളുള്ള ഹെമിഡാക്‌റ്റൈലസ് ജനുസില്‍ ഇന്ത്യയില്‍ നാല്‍പ്പത്തിയെട്ടും കേരളത്തില്‍ എട്ടും സ്പീഷീസുകളാണുള്ളത്

അട്ടപ്പാടി മലനിരകളിൽ കണ്ടെത്തിയ ഈസ പല്ലി

കോഴിക്കോട്: മഴനിഴല്‍പ്രദേശമായ അട്ടപ്പാടി മലനിരകളില്‍നിന്ന് ഗവേഷകസംഘം പുതിയ ഇനം പല്ലിയെ കണ്ടെത്തി. ഹെമിഡാക്‌റ്റൈലസ് ഈസായി എന്നാണ് പല്ലിയുടെ ശാസ്ത്രനാമം. സാധാരണ പല്ലികളില്‍നിന്ന് വ്യത്യസ്തമായി പത്തുസെന്റീമീറ്ററോളം വലുപ്പംവെക്കുന്ന ഇവയുടെ ശരീരം മുകളില്‍ തവിട്ടുനിറവും അടിയില്‍ ക്രീംകലര്‍ന്ന ഇളം മഞ്ഞനിറവുമാണ്. ലോകത്ത് നൂറ്റിയെണ്‍പതോളം ഇനം പല്ലികളുള്ള ഹെമിഡാക്‌റ്റൈലസ് ജനുസില്‍ ഇന്ത്യയില്‍ നാല്‍പ്പത്തിയെട്ടും കേരളത്തില്‍ എട്ടും സ്പീഷീസുകളാണുള്ളത്. ഇതേ ജനുസിലെ കേരളത്തിലെ ഒന്പതാമത്തെ സ്പീഷീസാണ് ഈസ പല്ലി.

അട്ടപ്പാടി മലനിരകളിലെ മനുഷ്യവാസപ്രദേശങ്ങളിലെ വീടുകളുടെ ചുവരുകളിലും ഭവാനിപ്പുഴയുടെ തീരത്തെ പാറക്കൂട്ടങ്ങളിലുമാണ് ഇവ കാണപ്പെടുന്നത്. കേരള വനഗവേഷണസ്ഥാപനത്തിലെ മുന്‍മേധാവിയും ഗവേഷകനുമായ ഡോ. പി.എസ്. ഈസയോടുള്ള ആദരസൂചകമായാണ് പേര് നല്‍കിയിട്ടുള്ളത്.കേരള വനഗവേഷണസ്ഥാപനം, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്റ്, ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി, ജര്‍മന്‍ സെന്‍ക്കന്‍ബെര്‍ഗ് നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയം എന്നീ സ്ഥാപനങ്ങളിലെ ഗവേഷകരായ സന്ദീപ് ദാസ്, മുഹമ്മദ് ജാഫര്‍ പാലോട്ട്, സൂര്യനാരായണന്‍, ദീപക് വീരപ്പന്‍, സൗനക് പാല്‍, സിദ്ധാര്‍ഥ് ശശിധരന്‍ എന്നിവരടങ്ങിയ സംഘമാണ് പല്ലിയെ കണ്ടെത്തി വര്‍ഗീകരിച്ചത്. ജര്‍മനിയില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന വെര്‍ട്ടെബ്രെറ്റ് സുവോളജി എന്ന അന്താരാഷ്ട്ര ശാസ്ത്രജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു.

Content Highlights: new species of lizard found in attapadi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022