
തേരട്ടയുടെ ഫോസിൽ
ലണ്ടന്‍: കോടിക്കണക്കിന് വർഷങ്ങള്‍ക്കുമുമ്പ് കാറിന്റെ അത്രയും വലുപ്പത്തിലുള്ള തേരട്ടകള്‍ ഭൂമിയിൽ ജീവിച്ചിരുന്നതായി ശാസ്ത്രജ്ഞര്‍. 2018-ല്‍ നോര്‍ത്തംബെര്‍ലന്‍ഡില്‍നിന്ന് ലഭിച്ച ഫോസിലില്‍നിന്നാണ് ഭീമന് തേരട്ടയുടെ ചുരുളഴിഞ്ഞത്. ഇവിടത്തെ ഒരു മലഞ്ചെരിവില്‍നിന്നുവീണ് രണ്ടായിപ്പിളര്‍ന്ന പാറക്കഷ്ണത്തിനുള്ളില്‍ ഫോസില്‍ വെളിവാകുകയായിരുന്നു. അതുവഴിപോയ കേംബ്രിജിലെ മുന്‍ ഗവേഷകവിദ്യാര്‍ഥിയാണ് ഫോസില്‍ ആദ്യം കണ്ടത്. പിന്നീട് നിരന്തരം പഠനങ്ങള്‍ക്കു വിധേയമാക്കിയശേഷമാണ് 2.6 കോടി കൊല്ലങ്ങള്‍ക്കുമുമ്പു ജീവിച്ചിരുന്ന ഒരു ഭീമന് തേരട്ടയുടേതാണിതെന്ന് തിരിച്ചറിഞ്ഞത്. വംശനാശം സംഭവിച്ച ആര്‍ത്രോപ്ലൂറ വര്‍ഗ്ഗത്തില്‍പ്പെട്ടവയാണിവ.

2018ലാണ് ഈ ഫോസിൽ കണ്ടെത്തുന്നത്. കണ്ടെത്തിയ പുറം പാളിയോടുകൂടിയ ഫോസിലിന് 2.5 അടി (75 സെന്റീമീറ്റര്‍) നീളവും 1.8 അടി (55 സെന്റീമീറ്റര്‍) വീതിയുമാണുള്ളത്. എന്നാല്‍ പാറക്കുള്ളില്‍ പെട്ട് ഫോസിലാകും മുമ്പ് ഈ ജീവിക്ക് 8.5 അടി (2.6 മീറ്റര്‍) നീളവും 110 പൗണ്ട് (50 കിലോഗ്രാം) ഭാരവും ഉണ്ടായിരിക്കും എന്നാണ് കണക്കാക്കുന്നത്.
32.6 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ്( ദിനോസറുകള്‍ ഭൂമിയില്‍ വസിക്കുന്നതിന് ഏകദേശം 10 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ്) കാര്‍ബോണിഫറസ് കാലഘട്ടത്തിലാണ് ഇവ ജീവിച്ചിരുന്നിരുന്നതെന്നാണ് കരുതപ്പെടുന്നത്. 25 കോടി വര്‍ഷങ്ങള്‍ക്കുമുമ്പേ ഇവ വംശനാശം സംഭവിച്ചുവെന്നാണ് കണക്കാക്കുന്നത്.
കേംബ്രിജ് സര്‍വകലാശാലയിലെ ഭൗമശാസ്ത്രവിഭാഗത്തിന്റെ പഠനറിപ്പോര്‍ട്ട് 'ജിയോളജിക്കല്‍ സൊസൈറ്റി ജേണലി'ല്‍ പ്രസിദ്ധീകരിച്ചു. 2022 ജനുവരി ഒന്നുമുതല്‍ ഫോസില്‍ കേംബ്രിജിലെ സെഡ്ഗ്വിക് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും.
ഭൂമിയിൽ ഇന്നുവരെ ജീവിച്ചതിൽ ഏറ്റവും വലിയ പ്രാണി(bug) ആണ് ഈ തേരട്ടയെന്നാണ് ശാസ്ത്രലോകം പറയുന്നത്.
content highlights: Giant millipede fossil found on UK , Scientists say it might be the 'world's biggest bug