സമുദ്രജീവജാലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയായി ആഴക്കടല്‍ സമുദ്രഖനനം


കടലിന്റെ അടിത്തട്ട് | Photo-AFP

ജൈവവൈവിധ്യങ്ങളുടെ കലവറയാണ് സമുദ്രങ്ങള്‍. അടിത്തട്ടിലേക്ക് പോകും തോറും മായികകാഴ്ചകളുടെ പ്രപഞ്ചം. വൈവിധ്യങ്ങളായ ജീവജാലങ്ങള്‍ വാസസ്ഥലമാകുന്ന ചില പ്രദേശങ്ങള്‍ അടിത്തട്ടിലുണ്ട്. അക്കൂട്ടത്തില്‍ പ്രധാനമാണ് ആഴക്കടല്‍ വെന്റ്(hydro thermal vent). സമുദ്രോപരിതലത്തില്‍ നിന്ന് രണ്ടോ മൂന്നോ കിലോമീറ്റര്‍ താഴെയായി സ്ഥിതി ചെയ്യുന്ന ഈ സുസ്ഥിരമായ ആവാസവ്യവസ്ഥകള്‍ക്ക് ജീവന്‍ നല്‍കുന്നത് പക്ഷേ പ്രകാശസംശ്ലേഷണമല്ല (Photosynthesis),മറിച്ച് കടലിന്റെ അടിത്തട്ടിലെ വിള്ളലില്‍ നിന്നുമുള്ള ധാതു സമ്പന്നമായ കടല്‍ജലമാണ്.

ഉഷ്ണമേഖല കാടുകള്‍, പവിഴപ്പുറ്റുകള്‍ എന്നിവിടങ്ങളിലെ ജീവജാലങ്ങളോട്‌ കിടപിടിക്കത്തക്ക ജൈവവൈവിധ്യം അവകാശപ്പെടാന്‍ ആഴക്കടലിന് കഴിയും.കോപ്പര്‍, ലെഡ്, സിനക് തുടങ്ങിയ ലോഹങ്ങളുടെ ഖനനം സമുദ്രമേഖലയെ വ്യവസായിക മേഖലയുമായി കണ്ണി ചേര്‍ക്കുന്നു. ആഴക്കടലിലെ വെന്റുകളാണ്‌(hydro thermal vent) ഇത്തരം ലോഹങ്ങളുടെ ഉത്ഭവസ്ഥാനം. ഇന്റര്‍നാഷണല്‍ സീബെഡ് അതോറിറ്റി എന്ന യു.എന്‍ സംഘടന ദേശീയ നിയന്ത്രണങ്ങളുടെ പരിധിയില്ലാതെ 31 ആഴക്കടല്‍ സമുദ്ര ഖനന കരാറുകള്‍ക്ക്‌ അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ ഏഴെണ്ണവും ഹൈഡ്രോ തെര്‍മല്‍ വെന്റുകളിലാണ്. ഇത് കടലിന്റെ അടിത്തട്ടില്‍ ആഴക്കടല്‍ സമുദ്രഖനനം വരുത്തുന്ന വിനകളെ പറ്റിയുള്ള വ്യക്തതയില്ലായ്മ മൂലമാണ്. കരയിലെ ഖനനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ അവ പരിസ്ഥിതി സൗഹാര്‍ദമാണെന്ന് കരുതുക അസാധ്യം.

സമുദ്ര ഖനനം കടലിന്റെ പരിസ്ഥിതി നാശത്തിനും വിഷാംശമുള്ള വസ്തുകളുടെ പുറംതള്ളലിനും കാരണമാകും. ഇത് ആഴക്കടല്‍ സമുദ്രജീവികളുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഖനനത്തിന്റെ ആഘാതങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിനായി ഗവേഷകര്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) എന്ന പരിസ്ഥിതി സംഘടനയെ സമീപിച്ചു. തുടര്‍ന്ന് വംശനാശ ഭീഷണി നേരിടുന്ന സമുദ്ര ജീവികളുടെ പട്ടിക വിശകലനം ചെയ്തു. ഇതില്‍ സമുദ്രജീവികളുടെ മൂന്നിലൊന്നും ആഴക്കടല്‍ സമുദ്ര ഖനനത്താല്‍ ഭീഷണി നേരിടുന്നതായി കണ്ടെത്തി. നിലവില്‍ വംശനാശ ഭീഷണി നേരിടുന്നവയെയും ഐയുസിഎനിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

20 ശതമാനത്തിലധികം ഗുരുതര വംശനാശ ഭീഷണി നേരിടുന്നവയാണ്. അക്കൂട്ടത്തില്‍ പ്രധാനിയാണ് ഡ്രാഗണ്‍ സ്‌നെയില്‍ വിഭാഗത്തില്‍ പെടുന്ന 'ഡ്രാഗോഗൈറ സബ്ഫുസ്‌കാ'. 2017 ല്‍ കണ്ടെത്തിയ ഇവയുടെ ഏതാനും എണ്ണം കൂടിയാണ് അവശേഷിക്കുന്നത്. അടുത്തിടെ മാത്രം കണ്ടെത്തിയ സമുദ്രജീവികള്‍ക്കും ആഴക്കടല്‍ സമുദ്ര ഖനനം ഭീഷണിയായി തീരുന്നു. തുടര്‍ച്ചയായുള്ള ഖനനങ്ങള്‍ ജീവജാലങ്ങള്‍ വംശനാശ ഭീഷണിക്ക് വിധേയമാകാനുള്ള സാധ്യതയും തള്ളി കളയാനാവില്ല.

എന്നാല്‍ വെന്റുകള്‍ മാത്രമല്ല ഖനനത്തിന്റെ പ്രധാന ലക്ഷ്യം. മറ്റ് പല ലോഹങ്ങള്‍ക്കും വേണ്ടിയുള്ള ഖനനം വിശേഷപ്പെട്ട പല സമുദ്രജീവികളുടെ ആവാസവ്യവസ്ഥ തകരാനും കാരണമാകുന്നു. ആവാസവ്യവസ്ഥയിലുള്ള തകരാര്‍ ഇവയെ ഭൂമിയില്‍ നിന്നും തുടച്ചുനീക്കും. ഗൂഗിള്‍, ബി.എം.ഡബ്ല്യു എന്നീ ഭീമന്മാര്‍ ആഴക്കടല്‍ സമുദ്രഖനനത്തിനായുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കി വരുന്നതും നിര്‍ത്തി. ഭൂമിയില്‍ പറ്റിയ തെറ്റുകള്‍ സമുദ്രങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള അവസരമായി ഇതിനെ ഗവേഷകര്‍ കണക്കാക്കുന്നു.

Content Highlights: deep sea mining destroys underwater sea creatures

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022