വീടില്ലാതെ പാവം വണ്ടുകള്‍ വഴിയാധാരമാകുന്നു


1 min read
Read later
Print
Share

പഴയ മരങ്ങള്‍ കോടാലിക്കിരയാകുന്നതോടെ ഒട്ടേറെ വണ്ടുകളാണ് വംശനാശഭീഷണിയുടെ വക്കിലെത്തിയത്.

രങ്ങള്‍ വെട്ടിയും പാടം നികത്തിയും മനുഷ്യര്‍ വീടുകള്‍പണിതുയര്‍ത്തുമ്പോള്‍ വഴിയാധാരമാകുന്നത് ജീവജാലങ്ങളാണ്. ലോകത്തില്‍ പാഴ്മരങ്ങളെമാത്രം ആശ്രയിച്ചുകഴിയുന്ന വണ്ടുകള്‍ അനവധിയാണ്. പഴയ മരങ്ങള്‍ കോടാലിക്കിരയാകുന്നതോടെ ഒട്ടേറെ വണ്ടുകളാണ് വംശനാശഭീഷണിയുടെ വക്കിലെത്തിയത്.

ജീവികളുടെ വംശനാശനില സൂചിപ്പിക്കുന്നതിനായുള്ള അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദി കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എന്‍.) നടത്തിയ വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഈയിടെ പുറത്തുവിട്ട യൂറോപ്യന്‍ ചുവന്നപട്ടികയില്‍, സപ്രോസൈലിക് വണ്ടുകളുടെ 700 ഇനത്തിന്റെ സംരക്ഷണനിലയാണ് വിലയിരുത്തിയത്. ഇവയില്‍ പതിനെട്ടുശതമാനവും വംശനാശ ഭീഷണിയുടെ വക്കിലാണ്. നഗരവത്കരണം, വിനോദസഞ്ചാര വികസനം, മെഡിറ്ററേനിയന്‍ മേഖലയിലെ ഇടക്കിടെ ഉണ്ടാകുന്ന കാട്ടുതീ തുടങ്ങിയവയാണ് ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയെ കാര്‍ന്നുതിന്നുന്നത്. അവശേഷിക്കുന്ന പാഴ്മരങ്ങള്‍കൂടി പിഴുതെറിഞ്ഞാല്‍ വണ്ടുകള്‍ ഭൂലോകത്തുനിന്ന് തുടച്ചുമാറ്റപ്പെടുമെന്നതില്‍ സംശയമില്ലെന്ന് ഐ.യു.സി.എന്‍. വിലയിരുത്തുന്നു.

വണ്ടുകളുടെ അവസ്ഥ മനസ്സിലാക്കുന്നതിനും അവയുടെ ദീര്‍ഘകാല അതിജീവനം ഉറപ്പുവരുത്തേണ്ടത് ആവശ്യമാണ്. ചിലയിനങ്ങള്‍ക്ക് വളരാന്‍ ഏതാണ്ട് നൂറുവര്‍ഷം പഴക്കമുള്ള മരങ്ങള്‍വരെ ആവശ്യമാണ്. യൂറോപ്പിലെ പഴയ വൃക്ഷങ്ങളെ സംരക്ഷിക്കാന്‍ ദീര്‍ഘകാല നയങ്ങള്‍ സ്വീകരിക്കണമെന്ന് ഐ.യു.സി.എന്‍. ആഗോള സ്പീഷീസ് പദ്ധതിയുടെ ഡയറക്ടറായ ജെയ്ന്‍ സ്മാര്‍ട്ട് പറഞ്ഞു.

പാരിസ്ഥികമായി വളരെ പ്രധാന്യമര്‍ഹിക്കുന്ന കൂട്ടരാണ് വണ്ടുകള്‍. പക്ഷികള്‍ക്കും സസ്തനികള്‍ക്കും ഒരു പ്രധാന ഭക്ഷണ ഉറവിടമാണിവ. പരാഗണത്തിനും ജീര്‍ണിക്കലിനും ഇവ സഹായിക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram