കണ്ണിന് ചുറ്റും വെള്ളനിറമുള്ള കുരങ്ങ്, ഒച്ചിനെ ഭക്ഷിക്കുന്ന പാമ്പ്; പുതിയ ജീവി വര്‍ഗങ്ങളെ കണ്ടെത്തി


വന്യജീവി സംരക്ഷണ സംഘടനയായ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് കഴിഞ്ഞ ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് വിയറ്റ്‌നാം, തായ്‌ലാന്‍ഡ്, മ്യാന്‍മര്‍ എന്നീ പ്രദേശങ്ങളിലെ ജൈവവൈവിധ്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.

മെകോങ് പ്രദേശത്ത് കണ്ടെത്തിയ കണ്ണിന് ചുറ്റും വെള്ളനിറമുള്ള കുരങ്ങ്‌ | Photo-AP

ണ്ണിന് ചുറ്റും വെള്ള നിറമുള്ള കുരങ്ങ്. ഒച്ചിനെ ഭക്ഷണമാക്കുന്ന പാമ്പ്. അങ്ങനെ ജൈവവൈവിധ്യങ്ങളുടെ കഥയാണ് മെകോങ് പ്രദേശത്തിന് പറയാനുള്ളത്. ഗ്രേറ്റര്‍ മെകോങ് പ്രദേശത്ത് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് കണ്ടെത്തിയ 224 പുതിയ ഇനം ജീവി വര്‍ഗങ്ങളായിരുന്നു ഇവ. വിയറ്റ്‌നാം, കമ്പോഡിയ, തായ്‌ലാന്‍ഡ്, മ്യാന്‍മര്‍ തുടങ്ങിയവ ഉള്‍പ്പെട്ട പ്രദേശമാണ് മെകോങ്. വന്യജീവി സംരക്ഷണ സംഘടനയായ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് കഴിഞ്ഞ ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് വിയറ്റ്‌നാം, തായ്‌ലാന്‍ഡ്, മ്യാന്‍മര്‍ എന്നീ പ്രദേശങ്ങളിലെ ജൈവവൈവിധ്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്നു.2020 ലാണ് ഇത്തരം വൈവിധ്യങ്ങളായ ജീവിവര്‍ഗങ്ങളെ കണ്ടെത്തുന്നതെങ്കിലും റിപ്പോര്‍ട്ട് വൈകുകയായിരുന്നു. മ്യാന്‍മറില്‍ വംശനാശം സംഭവിച്ച മൗണ്ട് പോപ്പ അഗ്നിപര്‍വതത്തില്‍ കണ്ടെത്തിയ പോപ്പ ലാംഗൂര്‍ എന്ന കുരങ്ങ് വിഭാഗം മാത്രമാണ് കണ്ടെത്തിയവയില്‍ ആകെയുള്ള സസ്തനി.

പുതിയ ഇനം ഉരഗങ്ങളെയും തവളകളെയും കണ്ടെത്തിയിട്ടുണ്ട്. 155 ഇനം സസ്യ വര്‍ഗങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏഷ്യന്‍ ആന, കടുവകള്‍ അങ്ങനെ നിരവധി ജൈവൈവിധ്യങ്ങളായ ജീവിവര്‍ഗങ്ങളുള്ള പ്രദേശമാണ് മെകോങ്. അത്യപൂര്‍വമായി കാണുന്ന ഏഷ്യന്‍ യൂണികോണും പ്രദേശത്തുണ്ട്. 1997 ന് ശേഷം പ്രദേശത്ത് 3000 ഓളം വരുന്ന ജീവിവര്‍ഗങ്ങളെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. പുതുതായി കണ്ടെത്തിയ മൃഗങ്ങളുടെയും സസ്യങ്ങളുടെയും സവിശേഷതകളും താരതമ്യം ചെയ്യുന്നതിനായി ശാസ്ത്രജ്ഞര്‍ മ്യൂസിയം ശേഖരങ്ങളില്‍ നിന്നുള്ള സാമ്പിളുകള്‍ ഉപയോഗിച്ചു.

twin slug snake

ട്വിന്‍ സ്ലഗ് സ്‌നെയിക്ക്‌ | Photo-AP

പുതിയ ജീവിവര്‍ഗങ്ങളുടെ വ്യത്യാസങ്ങളും സവിശേഷതകളും പഠിക്കുന്നത് അവയുടെ നിലനില്‍പിന് ഭീഷണിയാകുന്ന ഘടകങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. കണ്ടെത്തിയ ജീവിവര്‍ഗങ്ങളില്‍ ചിലത് ഒന്നിലെറെ രാജ്യങ്ങളില്‍ കണ്ടുവരുന്നതാണ്. ഓറഞ്ച് ട്വിന്‍ സ്ലഗ് സ്‌നെയിക് അതിനുദാഹരണമാണ്. പോപ്പ ലാംഗൂര്‍ എന്ന കുരങ്ങ് വിഭാഗം ഐയുസിഎന്‍ എന്ന സംഘടനയുടെ ഗുരുതര വംശനാശ ഭീഷണി നേരിടുന്ന പട്ടികയിലുള്ളതാണ്. ലോകത്താകെ 200-250 എണ്ണം മാത്രമാണ് ശേഷിക്കുന്നത്.

Content Highlights: 224 new species found in mekong region

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram
IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022