നേമത്തിന്റെ വികസനം ആസൂത്രണം ചെയ്തു കഴിഞ്ഞു; ജയവും തോല്‍വിയും ബാധിക്കില്ല -കുമ്മനം


1 min read
Read later
Print
Share

കുമ്മനം രാജശേഖരൻ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം എന്തായാലും നേമത്തിന്റെ പ്രവര്‍ത്തന ചുമതല കുമ്മനം രാജശേഖരന് നല്‍കി ആര്‍എസ്എസ്. ഇത്തവണ നേമത്ത് കുമ്മനം ജയിക്കുമെന്ന് തന്നെയാണ് ആര്‍എസ്എസ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഫലം മറിച്ചാണെങ്കിലും അദ്ദേഹം മണ്ഡലത്തില്‍ തന്നെ തുടര്‍ന്ന് പ്രവര്‍ത്തിക്കട്ടെയെന്നാണ് സംഘടനാ തീരുമാനം.

ആര്‍എസ്എസ് ചുമതലകളിലേക്ക് മടങ്ങാനില്ലെന്നും നേമത്തിന്റെ വികസനത്തിന് ഇതിനോടകം പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞെന്നും കുമ്മനം രാജശേഖരനും പ്രതികരിച്ചു. നേമത്തെ ജയവും തോല്‍വിയും ആ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേമത്ത് ആസൂത്രണ സമിതി വിദഗ്ദ്ധന്‍മാരടങ്ങുന്ന സമിതി രൂപീകരിച്ചുകഴിഞ്ഞു. അവരുമായുള്ള ചര്‍ച്ചകള്‍ നടന്നു. വികസന പദ്ധതികള്‍ തയ്യാറാക്കി കഴിഞ്ഞെന്നും കുമ്മനം പറഞ്ഞു.

നേമത്ത് ജയിക്കുക കൂടി ചെയ്താല്‍ സംസ്ഥാന ബിജെപിയില്‍ കുമ്മനത്തിന് കരുത്തനാകാമെന്നും തത്കാലം സംഘടനാ പ്രചാരകനെന്ന പഴയ പദവിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവരേണ്ടതില്ലെന്നും ആര്‍എസ്എസ് കണക്കാക്കുന്നു.

എന്റെ പ്രേരണ സ്രോതസ് എന്നത് ആര്‍എസ്എസാണെന്നും കുമ്മനം മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram