യുദ്ധം നയിച്ചത് പി.ബി.


ബിജു പരവത്ത്

1 min read
Read later
Print
Share

Photo: Mathrubhumi Library

തിരുവനന്തപുരം: സ്ഥാനാര്‍ഥിനിര്‍ണയംമുതല്‍ പ്രചാരണത്തിന്റെ മേല്‍നോട്ടം വരെയുള്ള കാര്യങ്ങള്‍ക്ക് കൃത്യമായ മാര്‍ഗരേഖയൊരുക്കി പൊളിറ്റ് ബ്യൂറോ നടത്തിയ ശ്രമങ്ങളാണ് ഇടതുപക്ഷവിജയത്തിന് കാരണമായത്. രണ്ട് ടേം നിബന്ധയെന്ന പാര്‍ട്ടി മാനദണ്ഡം നിശ്ചയിച്ചതും, കേരളകോണ്‍ഗ്രസിനെ ഇടതുപക്ഷത്തേക്ക് എത്തിക്കുന്നതിനുള്ള ചര്‍ച്ചകള്‍ അതിരഹസ്യമായി പൂര്‍ത്തിയാക്കിയതും പി.ബി.തലത്തിലാണ്. തുടര്‍ഭരണം ഉറപ്പാക്കാന്‍ തെക്കന്‍കേരളത്തിലെ മൂന്നുജില്ലകളില്‍ ആധിപത്യം നേടണമെന്ന കണക്കുകൂട്ടലോടെ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതും പി.ബി.യാണ്.

എസ്. രാമചന്ദ്രന്‍പിള്ള തിരുവനന്തപുരത്തുതന്നെ കേന്ദ്രീകരിച്ചിരുന്നു. മറ്റ് പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി എന്നിവരും സംസ്ഥാനത്തുനിന്നുള്ളതിനാല്‍ പി.ബി. ഏകോപനം എളുപ്പമായി. രണ്ടുടേം നിബന്ധന നടപ്പാക്കണമെന്ന് ആദ്യം തീരുമാനിച്ചത് പി.ബി.യിലാണ്. അഞ്ചുമന്ത്രിമാരടക്കം 33 പേര്‍ ഈ ഗണത്തില്‍ മാറ്റിനിര്‍ത്തപ്പെടുമ്പോള്‍ അത് ഏതെങ്കിലും രീതിയില്‍ തിരിച്ചടിയുണ്ടാകുമോയെന്ന പരിശോധനയും നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റിലടക്കം ഇത് പരിഗണനയ്ക്കുവന്നത് സ്ഥാനാര്‍ഥി നിര്‍ണയത്തിനുള്ള അന്തിമഘട്ടത്തിലാണ്.

ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ മൂന്നുജില്ലകളിലെ ആധിപത്യം നിലനിര്‍ത്താനായാല്‍ തുടര്‍ഭരണം നേടാനാകുമെന്നാണ് പി.ബി. വിലയിരുത്തിയത്. ഇവിടെ വീഴ്ചകളുണ്ടാകാതിരിക്കാന്‍ മൂന്ന് പി.ബി. അംഗങ്ങള്‍ക്ക് ചുമതല നല്‍കി. തിരുവനന്തപുത്ത് കോടിയേരിയും കൊല്ലത്ത് ബേബിയും ആലപ്പുഴയില്‍ രാമചന്ദ്രന്‍പിള്ളയും. തിരുവനന്തപുരം പിടിക്കാനുള്ള എല്ലാ ആസൂത്രണത്തിനുപിന്നിലും കോടിയേരിയായിരുന്നു. അത് വിജയം കണ്ടുവെന്നതാണ് തലസ്ഥാനജില്ലയില്‍ ഒരു മണ്ഡലമൊഴികെ ഇടതുപക്ഷത്തേക്ക് ചേര്‍ന്നുനിന്നത് വ്യക്തമാക്കുന്നത്.

കേരളകോണ്‍ഗ്രസിനെ മുന്നണിയിലെത്തിക്കാനുള്ള ചര്‍ച്ചയും പി.ബി. അനുമതിയോടെ രഹസ്യമായാണ് നടന്നത്. ഇതില്‍ തുടക്കത്തില്‍ സി.പി.ഐ.ക്കുണ്ടായിരുന്ന എതിര്‍പ്പ് ശമിപ്പിക്കാന്‍ കാനവുമായി നേരിട്ട് പിണറായിയും കോടിയേരിയും ചര്‍ച്ചനടത്തി. ഇതിനൊക്കെ ശേഷമാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍പോലും ചര്‍ച്ചവന്നത്.

പി.ബി.യോഗം ബുധനാഴ്ച

മന്ത്രിസഭ രൂപവത്കരണമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പൊളിറ്റ് ബ്യൂറോ ബുധനാഴ്ച യോഗം ചേരും. ചൊവ്വാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റും. ഘടകകക്ഷികള്‍ക്ക് നല്‍കേണ്ട മന്ത്രിസ്ഥാനങ്ങള്‍, ഒരു എം.എല്‍.എ.മാത്രമുള്ള പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം നല്‍കണമോ, സി.പി.എമ്മില്‍നിന്ന് ആരൊക്കെ മന്ത്രിയാകണം എന്നതൊക്കെ പി.ബി.യാണ് തീരുമാനിക്കുക. എല്‍.ഡി.എഫ്. ചേര്‍ന്നാണ് സഭാനേതാവിനെ തീരുമാനിക്കുക. സത്യപ്രതിജ്ഞ വ്യാഴാഴ്ചയ്ക്കുശേഷമായിരിക്കും.

content highlights: role of polit bureau in cpm's massive victory

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
kappan joins UDF

2 min

മുഖ്യമന്ത്രിക്ക് നന്ദി; ജോസ് കെ. മാണി ജൂനിയര്‍ മാന്‍ഡ്രേക്ക്- മാണി സി.കാപ്പന്‍

Feb 14, 2021


priyanka

1 min

പ്രിയങ്ക ഗാന്ധി കോവിഡ് നിരീക്ഷണത്തില്‍; നേമത്തെ പ്രചാരണം റദ്ദാക്കി

Apr 2, 2021


pala

പാലാ നഗരസഭയില്‍ സിപിഎം-ജോസ് പക്ഷ കൗണ്‍സിലര്‍മാര്‍ ഏറ്റുമുട്ടി‌

Mar 31, 2021