ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞപ്പോൾ - ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞപ്പോൾ - screengrab
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ഉദ്യോഗസ്ഥര്‍ക്കൊപ്പം സിപിഎം പ്രാദേശിക നേതാക്കളും ഉണ്ടായിരുന്നു എന്നാരോപിച്ചാണിത്.
നെയ്യാറ്റിന്‍കര നിയോജ മണ്ഡലത്തിലെ അതിയന്നൂര്‍ പഞ്ചായത്തിലെ ആറാം ബൂത്തിലെത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്. സിപിഎം ലോക്കല്‍ സെക്രട്ടറി മുന്‍ ബ്രാഞ്ച് സെക്രട്ടറി തുടങ്ങിയ നേതാക്കളുയും കൂട്ടിയാണ് വോട്ട് ചെയ്യിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയത് എന്നാണ് ആരോപണം ഉയര്‍ന്നത്. സി പി എം പതാക പതിച്ച വാഹനം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം സഞ്ചരിച്ചതായും ആരോപിക്കപ്പെടുന്നു.
ഉദ്യോഗസ്ഥരെ തടഞ്ഞത് നേരിയ വാക്കേറ്റത്തില്‍ കലാശിച്ചു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് ബിജെപി നേതൃത്വം. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത് അടിസ്ഥാനരഹിതമായ കാര്യങ്ങളാണെന്ന് സിപിഎം പ്രതികരിച്ചു.
Content Highlights: Postal vote protest against officials in Neyyattinkara