എംഎം മണി, കെ.കൃഷ്ണൻകുട്ടി
പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യഘട്ട ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ലീഡ് കുത്തനെ ഉയര്‍ത്തി മന്ത്രിമാരായ എം.എം. മണിയും കെ. കൃഷ്ണന്‍കുട്ടിയും. വോട്ടെണ്ണല്‍ തുടങ്ങി മൂന്നാം മണിക്കൂറിലേക്ക് കടക്കുമ്പോള്‍ ചിറ്റൂര്‍ മണ്ഡലത്തില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ലീഡ് പതിനായിരം കടന്നു. യു.ഡി.എഫിന്റെ സുമേഷ് അച്യുതനാണ് ഇവിടെ രണ്ടാമത്.
അതിനിടെ, ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം. മണി തുടര്‍ച്ചയായ രണ്ടാം തവണയും വിജയമുറപ്പിച്ചു. 2016-ല്‍ വെറും 1109 വോട്ടിനാണ് എംഎം മണി ഉടുമ്പന്‍ചോലയില്‍നിന്ന് വിജയിച്ചത്. എന്നാല്‍ ഇത്തവണ വോട്ടെണ്ണല്‍ മൂന്നാം മണിക്കൂറിലേക്ക് കടന്നപ്പോള്‍ തന്നെ എംഎം മണിയുടെ ലീഡ് 17000 കടന്നു. യു.ഡി.എഫിന്റെ ഇ.എം. അഗസ്തിയാണ് ഇവിടെ രണ്ടാമത്.