ലതിക സുഭാഷ് തല മുണ്ഡനം ചെയ്യുന്നു. ഉമ്മൻ ചാണ്ടി ഫോട്ടോ: മാതൃഭൂമി
കോട്ടയം: സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത മഹിളാകോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷിനെ കൈവിട്ട് ഉമ്മന്‍ ചാണ്ടി. ലതികയ്ക്ക് സീറ്റ് നല്‍കാത്തതില്‍ പാര്‍ട്ടിയ്ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലതികയ്ക്ക് സീറ്റിന് അര്‍ഹതയുണ്ടെന്നും എന്നാല്‍ ഏറ്റുമാനൂര്‍ സീറ്റാണ് ലതിക ആവശ്യപ്പെട്ടതെന്നും ഉമ്മന്‍ ചാണ്ടി. വൈപ്പിന്‍ സീറ്റ് ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നില്ല എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ലതിക സീറ്റ് ആഗ്രഹിച്ചാല്‍ അതിന് അവര്‍ക്ക് അര്‍ഹതയുണ്ട്. കോണ്‍ഗ്രസിന് സീറ്റ് കൊടുക്കുന്നതില്‍ യാതൊരു ബുദ്ധമുട്ടും ഇല്ല. ലതിക ആവശ്യപ്പെട്ട സീറ്റ് ഏറ്റുമാനൂര്‍ സീറ്റ് ആണ്. അത് ഘടക കക്ഷിയായ കേരളാ കോണ്‍ഗ്രസ് ജോസഫിന് നല്‍കിയിട്ടുള്ള സീറ്റാണ്.
ആ സീറ്റിന് പകരം ഒരു സീറ്റ് ചോദിക്കാന്‍ അവര്‍ തയ്യാറായില്ല. അത് അവര്‍ തന്നെ പറഞ്ഞിട്ടുമുണ്ട്. അങ്ങനെ ഒരു പ്രത്യേക സാഹചര്യത്തിലാണ് സീറ്റ് കൊടുക്കാന്‍ കഴിയാതെ പോയത്. അല്ലാതെ മനപ്പൂര്‍വ്വമല്ല. കോണ്‍ഗ്രസ് നേതൃത്വത്തിന് വന്ന വീഴ്ചയായി ഇതിനെ കാണേണ്ടതില്ല. അവര്‍ക്ക് കൊടുക്കാനിരുന്നതാണ്, കൊടുക്കേണ്ടതാണ്. ഘടകകക്ഷിക്ക് കൊടുത്തതിന് ശേഷവും തിരിച്ച് മേടിച്ച് തരണമെന്നാണ് ആവശ്യപ്പെട്ടത്. അത് സാധിക്കാതെ വന്നുവെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
Content Highlight: Oommen Chandy press meet