കുമ്മനം രാജശേഖരൻ | ഫോട്ടോ: പ്രവീൺ ദാസ് എം
തിരുവനന്തപുരം: നേമത്ത് വോട്ടുകച്ചവടവും എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ധാരണയുമെന്ന് കുമ്മനം രാജശേഖരന്‍. ആര്‍ക്ക് ആര് വോട്ടുമറിക്കുമെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാമെന്നും കുമ്മനം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ മാതൃഭൂമി ന്യൂസ് പ്രതിനിധിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. മുരളീധരന്‍ വരുന്നത് ബിജെപിയെ തോല്‍പ്പിക്കാനാണെന്ന വാദത്തില്‍ എല്ലാമുണ്ട്. എല്ലായിടത്തും മത്സരിക്കാനെത്തുന്ന മുരളീധരന്‍ ഭാഗ്യാന്വേഷിയാണെന്നും കുമ്മനം.
തന്നെ വിജയിപ്പിച്ചാല്‍ മണ്ഡലത്തെ വഴിയില്‍ ഉപേക്ഷിച്ച് മറ്റൊരു ഇടത്തുപോയി മത്സരിക്കില്ല. ജനപ്രതിനിധിയായി നിയമസഭയിലെത്തിയാല്‍ നിയമസഭയിലെ ഉപകരണങ്ങള്‍ നശിപ്പിക്കില്ലെന്നും കുമ്മനം രാജശേഖരന്‍.
നേമത്തേത് ത്രികോണ മത്സരമാണെന്ന പ്രതീതി ജനിപ്പിച്ചിട്ടുണ്ട്. പക്ഷേ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലെ വോട്ടിങ്ങ് നില നോക്കിക്കഴിഞ്ഞാല്‍ എല്‍ഡിഎഫിന്റെ വോട്ട് യുഡിഎഫിനും യുഡിഎഫിന്റെ വോട്ട് എല്‍.ഡി.എഫിനും പോയിട്ടുണ്ട്. അതുകൊണ്ട് അവര്‍ തമ്മിലാണ് ധാരണ.
Content Highlight: Nemam assembly candidate Kummanam Rajasekharan