ഇടുക്കി: മുസ്ലിം ലീഗിനെതിരായ വിമര്‍ശനം ഇനിയും തുടരുമെന്നും മുസ്ലിങ്ങളുടെ ആകെ അവകാശം ലീഗിനല്ലെന്നും മന്ത്രി എം.എം.മണി. തലശ്ശേരി, മറാട് കലാപകാലത്ത് മുണ്ടുമടക്കിക്കുത്തി മുസ്ലിങ്ങളുടെ സംരക്ഷണത്തിന് ഇറങ്ങിയത് സിപിഎമ്മുകാരാണെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം രൂപവത്കരിച്ചപ്പോള്‍ ഇ.എം.എസ് മറ്റൊരു പാകിസ്താന്‍ സൃഷ്ടിക്കുന്നുവെന്ന് ആരോപിച്ചവരാണ് സിപിഎമ്മിനെ വിമര്‍ശിക്കുന്നത്. ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും കോണ്‍ഗ്രസാണ് അന്ന് അങ്ങനെ പറഞ്ഞത്. മുസ്ലിങ്ങളുടെ സംരക്ഷണത്തിനായി ഡല്‍ഹിയില്‍ പോയ കുഞ്ഞാലിക്കുട്ടി എന്ത് ചെയ്തുവെന്നെന്നും മണി ചോദിച്ചു.
തലശ്ശേരി കലാപത്തിന്റെ സമയത്ത് സി.എച്ച് മുഹമ്മദ് കോയ അടക്കം ആരും അവിടേക്ക് വന്നില്ല. ഇ.എം.എസും എംവി രാഘവനും പിണറായിയുമാണ് അന്ന് അതിനെ ഫലപ്രദമായി നേരിട്ടതെന്നും മന്ത്രി മണി പറഞ്ഞു.
Content Highlights: minister mm mani against muslim league
Share this Article
Related Topics