Kummanam Rajasekharan | Photo: Ratheesh PP
കൊച്ചി: കേരളത്തില്‍ ബിജെപിക്ക് അധികാരം കിട്ടിയാല്‍ പെട്രോള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്നും അങ്ങനെയാണെങ്കില്‍ 60 രൂപയ്ക്ക് അടുത്ത് പെട്രോള്‍ കൊടുക്കാനാകുമെന്നും ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരന്‍. എന്തുകൊണ്ടാണ് പെട്രോളിയം ഉത്പന്നങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെടാത്തതെന്നും അദ്ദേഹം ചോദിച്ചു.
ആഗോള അടിസ്ഥാനത്തിലാണ് പെട്രോളിന്റെ വില വ്യത്യാസം വരുന്നത്. ഇക്കാര്യത്തില്‍ ബിജെപിക്ക് വ്യക്തമായ നിലപാടുണ്ട്. ഇതെല്ലാം ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരണം. അതിനെക്കുറിച്ച് സിപിഎമ്മും കോണ്‍ഗ്രസും എന്താണ് അഭിപ്രായം പറയാത്തത്. തോമസ് ഐസക്ക് പറയുന്നത് ഒരുകാരണവശാലം ജിഎസ്ടി ഇവിടെ നടപ്പാക്കാനാവില്ലെന്നാണ്. എന്തുകൊണ്ടാണ് കേരളത്തില്‍ ജിഎസ്ടി നടപ്പിലാക്കണമെന്ന് പറയാന്‍ ബുദ്ധിമുട്ട്. ആഗോള അടിസ്ഥാനത്തിലുള്ള വ്യതിയാനങ്ങള്‍ക്ക് അനുസരിച്ചാണ് വില വ്യത്യാസം വരുന്നത്. ബിജെപി വളരെ വ്യക്തമായി പറയുന്നു, അധികാരം കിട്ടിയാല്‍ ജിഎസ്ടി നടപ്പിലാക്കിക്കൊണ്ട്, അതിന്റെ വില ഏകദേശം 60 രൂപയ്ക്ക് അടുത്തേ വരികയുള്ളൂവെന്നാണ് കണക്കുകൂട്ടിയപ്പോള്‍ മനസിലാകുന്നത്- കുമ്മനം പറഞ്ഞു.
വിലക്കയറ്റത്തില്‍ ഉത്കണ്ഠ രേഖപ്പെടുത്തുന്നത് ആത്മാര്‍ഥതയോടെയാണെങ്കില്‍ പെട്രോളിനെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താം എന്നാണ് പറയേണ്ടത്. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താമെന്ന് കേന്ദ്രം തയ്യാറാണെന്ന് പറഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ പെട്രോള്‍ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പറഞ്ഞതാണ്. അസം സര്‍ക്കാര്‍ സംസ്ഥാനവിഹിതം വെട്ടിക്കുറച്ചു. അതുപോലെ എന്തുകൊണ്ട് കേരളത്തിന് ചെയ്തൂകൂടെന്നും കുമ്മനം ചോദിച്ചു.
Content Highlights: kummanam rajasekharan about petrol price in kerala