To advertise here, Contact Us




ജോസഫ് ഗ്രൂപ്പ് സാധ്യതാ സ്ഥാനാര്‍ഥിപ്പട്ടികയായി - സീറ്റുകളും സ്ഥാനാര്‍ഥികളും


1 min read
Read later
Print
Share

പി.ജെ ജോസഫ് | ഫോട്ടോ: ബി മുരളീകൃഷ്ണൻ

കോട്ടയം: ഇരിങ്ങാലക്കുട-തോമസ് ഉണ്ണിയാടന്‍, തൊടുപുഴ -പി.ജെ.ജോസഫ്, കോതമംഗലം-ഷിബു തെക്കുംപുറം, ഇടുക്കി-ഫ്രാന്‍സിസ് ജോര്‍ജ്, കടുത്തുരുത്തി-മോന്‍സ് ജോസഫ്, കുട്ടനാട്-ജേക്കബ് ഏബ്രഹാം, ഏറ്റുമാനൂര്‍-പ്രിന്‍സ് ലൂക്കോസ്, മൈക്കിള്‍ ജെയിംസ്, ചങ്ങനാശ്ശേരി-വി.ജെ.ലാലി, സാജന്‍ ഫ്രാന്‍സീസ്, കെ.എഫ്.വര്‍ഗീസ്, തിരുവല്ല-ജോസഫ് എം.പുതുശേരി, വിക്ടര്‍ ടി.തോമസ്, കുഞ്ഞുകോശി പോള്‍, വര്‍ഗീസ് മാമ്മന്‍.

To advertise here, Contact Us

ഒന്‍പത് സീറ്റുകളില്‍ പട്ടിക, പത്താം മണ്ഡലം തീരുമാനമായില്ല

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ലഭിച്ച സീറ്റുകളില്‍ പരിഗണിക്കേണ്ട സ്ഥാനാര്‍ഥികളുടെ പട്ടികയായി. അതത് മണ്ഡലം കമ്മിറ്റികള്‍ നിര്‍ദേശിച്ച പേരുകളില്‍ അന്തിമ തീരുമാനം എടുക്കാന്‍ വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ.ജോസഫിനെ ചുമതലപ്പെടുത്തി.

ഏറ്റുമാനൂര്‍ സീറ്റില്‍ പ്രിന്‍സ് ലൂക്കോസ്, മൈക്കിള്‍ െജയിംസ് എന്നിവരുടെ പേരുകള്‍ മാത്രം പരിഗണനയ്‌ക്കെടുത്തതില്‍ ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിനെ അനുകൂലിക്കുന്നവര്‍ പ്രതിഷേധത്തിലാണ്.

ഇതിനാല്‍ പി.ജെ.ജോസഫ് ഇവിടെ സജിയുടെ പേരുകൂടി പരിഗണിച്ചേക്കും. മൊത്തം 10 സീറ്റുകളാണ് പാര്‍ട്ടിക്ക് ലഭിക്കുക.

പത്താം സീറ്റില്‍ ധാരണയായിട്ടില്ല. അത് പേരാമ്പ്രയാണെന്ന് പറഞ്ഞെങ്കിലും മുസ്ലിംലീഗ് അതില്‍ താത്പര്യം പറഞ്ഞിട്ടുണ്ട്. തിരുവമ്പാടിയോ മൂവാറ്റുപുഴയോ പകരം ചോദിക്കുന്നുണ്ട്. ഇവ രണ്ടും കോണ്‍ഗ്രസും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഏതാണ് പത്താം സീറ്റെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അറിയിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us