ഇ. ശ്രീധരൻ | ഫോട്ടോ: എഎൻഐ
തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തിലേതുപോലെ രാഷ്ട്രീയത്തിലും മികച്ച നേട്ടങ്ങളുണ്ടാക്കാന്‍ തനിക്ക് കഴിയുമെന്ന് ബിജെപിയില്‍ ചേര്‍ന്ന ഡിഎംആര്‍സി മുന്‍ മേധാവി ഇ. ശ്രീധരന്‍. ഏതു ചുമതലയും ധൈര്യത്തോടും പ്രാപ്തിയോടെയും ചെയ്യാന്‍ തനിക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
67 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം രാഷ്ട്രീയത്തിലേക്ക് വരാന്‍ സാധിച്ചതില്‍ അത്ഭുതം തോന്നുന്നു. ഇക്കാലത്തിനിടയില്‍ പല പദ്ധതികളും രാജ്യത്തിനുവേണ്ടി ചെയ്ത് സമര്‍പ്പിക്കാന്‍ ഭാഗ്യമുണ്ടായി. ഈ പ്രായത്തിലും കാര്യങ്ങള്‍ ചെയ്യാന്‍ ദേഹബലവും ആത്മബലവും ഉണ്ട്. കേരളത്തിനു വേണ്ടി ചെയ്യാന്‍ സാധിക്കുന്നത് ചെയ്യാനുള്ള ആഗ്രഹംകൊണ്ടാണ് ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്. ഏത് ചുമതല തന്നാലും ഇതുവരെ ചെയ്തതുപോലെ ഏറ്റവും ധൈര്യത്തോടെയും പ്രാത്പിയോടെയും ചെയ്യും, ഇ. ശ്രീധരന്‍ പറഞ്ഞു.
ശംഖുമുഖത്ത് നടന്ന സമാപന സമ്മളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.
Content Highlights: E Sreedharan speech in trivandrum, Vijaya yathra