Suresh Gopi
തൃശൂര്‍: ജി ല്ലയിലെ 13-ല്‍ 12 മണ്ഡലങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് മുന്‍തൂക്കം. ചേലക്കരയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ. രാധാകൃഷ്ണന് ഇരുപതിനായിരത്തിലേറെ വോട്ടുകളുടെ വ്യക്തമായ ലീഡുണ്ട്. ഒല്ലൂരില്‍ കെ. രാജനും പുതുക്കാട്ട് കെ.കെ.രാമചന്ദ്രനും വടക്കാഞ്ചേരിയില്‍ സേവ്യര്‍ ചിറ്റിലപ്പള്ളിയും പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അനില്‍ അക്കര ജയിച്ച മണ്ഡലമാണ് വടക്കാഞ്ചേരി.
അതേസമയം കടുത്ത മത്സരം നടക്കുമെന്ന് പ്രവചിച്ച തൃശൂര്‍ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി 3500-ലേറെ വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. ഇവിടെ കോണ്‍ഗ്രസിന്റെ പത്മജ വേണുഗോപാല്‍ മൂന്നാം സ്ഥാനത്താണെന്നതാണ് ശ്രദ്ധേയമായ കാര്യം.
കൊടുങ്ങല്ലൂര്‍, കുന്നംകുളം, നാട്ടിക, മണലൂര്‍, ഇരിഞ്ഞാലക്കുട മണ്ഡലങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നിണിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്.
Content Highlights:Kerala Assembly Election Result 2021 : Thrissur District