മുരളീധരന്‍ മത്സരം തൊഴിലാക്കിയ ആള്‍; പരിഹസവുമായി വി. ശിവന്‍കുട്ടി


1 min read
Read later
Print
Share

15 ദിവസം കൊണ്ട് മുരളീധരന് മണ്ഡലത്തില്‍ ഒന്നും ചെയ്യാനില്ല.

വി.ശിവൻകുട്ടി

തിരുവനന്തപുരം: നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മത്സരം തൊഴിലാക്കിയ ആളാണെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. ശിവന്‍കുട്ടി. 15 ദിവസം കൊണ്ട് മുരളീധരന് മണ്ഡലത്തില്‍ ഒന്നും ചെയ്യാനില്ല. നേമത്ത് കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തുമോ എന്ന് വോട്ടെണ്ണിക്കഴിയുമ്പോള്‍ അറിയാമെന്നും വി ശിവന്‍കുട്ടി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

മുരളീധരന്‍ മന്ത്രിയായിരുന്നപ്പോഴാണ് വടക്കാഞ്ചേരിയില്‍ മത്സരിച്ച് തോറ്റ് തുന്നംപാടിയത്. അതിനാല്‍ അക്കാര്യത്തില്‍ ഒരു ആശങ്കയും എല്‍.ഡി.എഫിനില്ല. ത്രികോണ മത്സരം തന്നെയായിരിക്കും മണ്ഡലത്തില്‍ നടക്കുക. കോണ്‍ഗ്രസുകാര്‍ വോട്ട് കച്ചവടം നടത്തുമോ എന്ന് എണ്ണിക്കഴിയുമ്പോള്‍ മാത്രമേ പറയാന്‍ കഴിയുകയുള്ളു.

ഓരോ കാലത്ത് നടത്തുന്ന സമരങ്ങള്‍ അന്നത്തെ നയങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തപ്പെടുക. സി.പി.എമ്മിന്റെ തീരുമാനപ്രകാരമാണ് മാണിക്കെതിരായ നിയസഭ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ആ സംഭവത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിലും തനിക്ക് വോട്ട് വര്‍ധിക്കുകയാണ് ചെയ്തതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

Content Highlights: V shivankutty, K Muraleedharan, Nemam

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram