കോവളത്തുനിന്നു വിജയിച്ച യു.ഡി.എഫ്. സ്ഥാനാർഥി എം.വിൻസെന്റ് ഭാര്യ മേരി ശുഭ, മക്കളായ ആദിത്യൻ, അഭിജിത്ത്, ആദ്യ എന്നിവരോടൊപ്പം
തിരുവനന്തപുരം: ജില്ലയില്‍ മുഴുവന്‍ ആഞ്ഞടിച്ച എല്‍.ഡി.എഫ്. തരംഗത്തിലും ഉലയാതെ കോവളത്ത് എം.വിന്‍സെന്റ്. ജില്ലയില്‍ കോണ്‍ഗ്രസിന്റെ ഏക എം.എല്‍.എ.യായി കോവളത്തുനിന്ന് രണ്ടാം തവണയും വിന്‍സെന്റ് നിയമസഭയിലെത്തും. ജില്ലയിലെ ഉറച്ച സീറ്റുകളില്‍പ്പോലും പാര്‍ട്ടി പിന്നോട്ടുപോയപ്പോള്‍ കോവളത്ത് 11457 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിന്‍സെന്റിന്റെ രണ്ടാം വിജയം.
മണ്ഡലത്തിലെമ്പാടുമുള്ള ആഴത്തിലുള്ള വ്യക്തിബന്ധങ്ങളും കഴിഞ്ഞ അഞ്ചുവര്‍ഷം നടത്തിയ വികസനപ്രവര്‍ത്തനങ്ങളും ഇത്തവണത്തെ വിന്‍സെന്റിന്റെ വിജയത്തില്‍ നിര്‍ണായകമായി. ആര്‍ക്കും ഏതുനിമിഷവും സമീപിക്കാവുന്ന ജനപ്രതിനിധിയെന്നതും വിന്‍സെന്റിനെ പിന്തുണച്ചു.
ജനതാദള്‍ (എസ്) നേതാവും മുന്‍ മന്ത്രിയുമായ നീലലോഹിതദാസന്‍ നാടാരെയാണ് വിന്‍സെന്റ് പരാജയപ്പെടുത്തിയത്. എം.വിന്‍സെന്റിന് 74868 വോട്ടും നീലലോഹിതദാസന്‍ നാടാര്‍ക്ക് 63306 വോട്ടും ബി.ജെ.പി. സ്ഥാനാര്‍ഥി വിഷ്ണുപുരം ചന്ദ്രശേഖരന് 18664 വോട്ടും ലഭിച്ചു.
2016-ല്‍ സിറ്റിങ് എം.എല്‍.എ. ജമീലാപ്രകാശത്തെ 2615 വോട്ടിനാണ് എം.വിന്‍സെന്റ് പരാജയപ്പെടുത്തിയത്. തീരദേശവും ഗ്രാമീണ മേഖലയും ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ ഭൂരിപക്ഷം പലമടങ്ങ് വര്‍ധിപ്പിച്ചാണ് വിന്‍സെന്റിന്റെ വിജയം.