നേമത്ത് ശിവന്‍കുട്ടി, അരുവിക്കരയില്‍ വി.കെ മധു; സിപിഎം സാധ്യതാ പട്ടികയായി


1 min read
Read later
Print
Share

പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. ജില്ലയില്‍ പത്ത് സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നത്. ആറ്റിങ്ങല്‍ ഒഴികെയുള്ള സീറ്റുകളില്‍ സിറ്റിങ് എംഎല്‍എമാരുടെ പേര്‍ അടങ്ങിയ പട്ടികയാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചത്‌.

നേമത്ത് വി ശിവന്‍കുട്ടിയും കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്തും മത്സരിക്കണമെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ ശുപാര്‍ശ. ആറ്റിങ്ങലില്‍ ബി സത്യന് സീറ്റില്ല. പകരം ഒഎസ് അംബികയുടെ പേരാണ് ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശിച്ചത്. സത്യന് ഒരവസരം കൂടി നല്‍കണമോയെന്ന കാര്യം സംസ്ഥാന നേതൃത്വം തീരുമാനിക്കും.

അരുവിക്കരയില്‍ കെ.എസ് ശബരീനാഥനെതിരെ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി.കെ മധുവിനെ മത്സരിപ്പിക്കും

സാധ്യത പട്ടിക

നേമം - വി ശിവന്‍കുട്ടി,
കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രന്‍
അരുവിക്കര - വികെ മധു
വാമനപുരം - ഡികെ മുരളി
ആറ്റിങ്ങല്‍ - ഒഎസ് അംബിക, ബി സത്യന്‍
വര്‍ക്കല - വി ജോയ്
വട്ടിയൂര്‍ക്കാവ് - വികെ പ്രശാന്ത്
നെയ്യാറ്റിന്‍കര - കെ ആന്‍സലന്‍
പാറശ്ശാല - സികെ ഹരീന്ദ്രന്‍
കാട്ടാക്കട - ഐ.ബി സതീഷ്

content highlights: Assembly election Thiruvananthapuram CPM expected candidate list

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram