ഇത്തവണ തിളക്കമാര്‍ന്ന വിജയമുണ്ടാകും, അതില്‍ സംശയമില്ല- ഉമ്മന്‍ചാണ്ടി


അനീഷ് ചന്ദ്രന്‍

1 min read
Read later
Print
Share

തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ ആവേശം പകരാന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം യു.ഡി.എഫ്.സ്ഥാനാര്‍ഥികള്‍ക്ക് അനിവാര്യമാണ്. പത്തനംതിട്ട ജില്ലയിലെ മണ്ഡലങ്ങളില്‍ ഉമ്മന്‍ചാണ്ടി എത്തിക്കഴിഞ്ഞു. കളം പിടിക്കാനുള്ള സ്ഥാനാര്‍ഥികളുടെ കരുനീക്കങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്നാണ് അദ്ദേഹം ഓരോ സ്ഥലത്തുനിന്നും മടങ്ങുന്നത്. പ്രചാരണത്തിരക്കിനിടയിലും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് സംവദിക്കാന്‍ സമയവും കണ്ടെത്തുന്നു. മുന്നണിയുടെ പ്രതീക്ഷകളെക്കുറിച്ച്

നിലവില്‍ എം.എല്‍.എ.മാരൊന്നും യു.ഡി.എഫിനില്ലാത്ത ജില്ലയാണ് പത്തനംതിട്ട. ഇക്കുറി മാറ്റംവരുമോ?

• സംസ്ഥാനത്ത് ഏറ്റവും മികച്ച പ്രകടനമുണ്ടാകുമെന്ന് മുന്നണി നേതൃത്വം പ്രതീക്ഷിക്കുന്ന ജില്ലയാണ് പത്തനംതിട്ട. ഇത്തവണ തിളക്കമാര്‍ന്ന വിജയമുണ്ടാകും. അതില്‍ സംശയമില്ല. എത്ര സീറ്റ് വിജയിക്കുമെന്നതില്‍ പ്രവചനത്തിന് മുതിരുന്നില്ല. സംസ്ഥാന രാഷ്ട്രീയത്തിലെ സാഹചര്യവും അത്രമേല്‍ അനുകൂലമാണ്.

പ്രതീക്ഷയ്ക്ക് കാരണം?

• മുന്‍കാലത്തെപ്പോലെയല്ല യു.ഡി.എഫ്. പ്രകടനപത്രിക തയ്യാറാക്കിയത്. അത്രത്തോളം ഒരുക്കങ്ങള്‍ നടത്തിയിരുന്നു. മികച്ച സ്ഥാനാര്‍ഥി പട്ടികയാണ് ആത്മവിശ്വാസം നല്‍കുന്ന രണ്ടാമത്തെ കാരണം. പുതുമുഖങ്ങള്‍ക്ക് മികച്ച പ്രാതിനിധ്യമുണ്ട്. തര്‍ക്കങ്ങള്‍ ചിലയിടങ്ങളിലുണ്ടായെങ്കിലും ഉടന്‍ തന്നെ പരിഹരിക്കാനായതും ഗുണകരമായി. ഇപ്പോള്‍തന്നെ എട്ടോളം ജില്ലകളില്‍ പ്രചാരണത്തിന് നേരിട്ട് പങ്കെടുക്കാനായി. പ്രവര്‍ത്തകരിലെല്ലാം ആവേശം പ്രകടമാണ്.

അഭിപ്രായ സര്‍വേയില്‍ ആശങ്കയുണ്ടോ?

• ഇതൊന്നും മുന്നണിയുടെ മനോവീര്യത്തെ തകര്‍ക്കില്ല. സ്ഥാനാര്‍ഥികള്‍ ആരെന്നത് ഓരോ മണ്ഡലത്തിലെയും വിജയസാധ്യത നിര്‍ണയിക്കുന്ന പ്രധാനഘടകമാണ്. സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുമ്പ് അഭിപ്രായസ്വരൂപണം നടത്തി പ്രഖ്യാപനം നടത്തുകയാണ് ചില സര്‍വേകളില്‍. ഇതൊന്നും ജനത്തിനുമുന്നില്‍ വിലപ്പോകില്ല. കോണ്‍ഗ്രസും ഘടകകക്ഷികളും തികഞ്ഞ ജയപ്രതീക്ഷയിലാണ്.

മാണി സി.കാപ്പന്റേത് അവസരവാദമാണെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശം?

• പലരേയുംകുറിച്ച് അദ്ദേഹം എന്തെല്ലാം പറഞ്ഞിട്ടുണ്ട്. അത് ഓരോരുത്തരുടെയും ശൈലിയുടെ ഭാഗമാണ്. യു.ഡി.എഫില്‍നിന്നും ഇടതുമുന്നണിയിലേക്ക് ചെല്ലുന്നവരെല്ലാം നല്ലതും ഇടതില്‍നിന്ന് യു.ഡി.എഫിലേക്ക് വരുന്നവര്‍ മോശമാണെന്നും ചിത്രീകരിക്കുകയാണ്. ഇത് ജനാധിപത്യമര്യാദയ്ക്ക് ചേര്‍ന്നതാണോയെന്ന് ചിന്തിക്കേണ്ടതാണ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram