മലപ്പുറം: തൃത്താലയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയം നേടിയ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.ബി. രാജേഷിനെ അഭിനന്ദിച്ച് നിലമ്പൂരിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.വി. അന്‍വര്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പി.വി. അന്‍വര്‍ രാജേഷിന് അഭിനന്ദനം അറിയിച്ചത്.
'എന്റെ വിജയത്തെക്കാള്‍ ആഗ്രഹിച്ച വിജയം, പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എംബിആറിന് ആശംസകള്‍ എന്നായിരുന്നു പി.വി. അന്‍വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.
തൃത്താലയില്‍ 2571 വോട്ടിനാണ് എം.ബി. രാജേഷ് യുഡിഎഫ് സ്ഥാനാര്‍ഥി വി.ടി. ബല്‍റാമിനെ പരാജയപ്പെടുത്തിയത്. നിലമ്പൂരില്‍ പി.വി. അന്‍വര്‍ 3098 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.
എന്റെ വിജയത്തേക്കാൾ ആഗ്രഹിച്ച വിജയം..പാലക്കാടൻ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എം.ബി.ആറിനു ആശംസകൾ..❤️❤️❤️
Posted by PV ANVAR on Sunday, 2 May 2021