മലപ്പുറം ഉപതിരഞ്ഞെടുപ്പ്: അബ്ദുസമദ് സമദാനി മുന്നില്‍, ശക്തമായ മത്സരം കാഴ്ചവെച്ച് വി.പി. സാനു


1 min read
Read later
Print
Share

മലപ്പുറം ഉതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമദാനി,വി.പി.സാനു,അബ്ദുള്ളക്കുട്ടി,തസ്ലിം അഹമ്മദ് റഹ്മാനി എന്നിവർ |ഫോട്ടോ:മാതൃഭൂമി

മലപ്പുറം: മലപ്പുറം ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ ആദ്യഘട്ട ഫലം പുറത്തുവരുമ്പോള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി എം.പി. അബ്ദുസമദ് സമദാനിക്ക് മുന്നേറ്റം. വോട്ടെണ്ണല്‍ ആരംഭിച്ച് നാലാം മണിക്കൂറിലേക്ക് കടക്കുമ്പോള്‍ 18,000-ലേറെ വോട്ടുകള്‍ക്കാണ് അബ്ദുസമദ് സമദാനി ലീഡ് ചെയ്യുന്നത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി വി.പി. സാനുവാണ് രണ്ടാമത്. എന്‍.ഡി.എ. സ്ഥാനാര്‍ഥി എ.പി. അബ്ദുള്ളക്കുട്ടി മൂന്നാമതാണ്.

2019-ല്‍ പി.കെ. കുഞ്ഞാലിക്കുട്ടി 2.60 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മലപ്പുറത്തുനിന്ന് വിജയിച്ചത്. 2017-ലെ ഉപതിരഞ്ഞെടുപ്പിലെ ഭൂരിപക്ഷമായ 1.71 ലക്ഷം വോട്ട് കുത്തനെ വര്‍ധിപ്പിച്ചായിരുന്നു കുഞ്ഞാലിക്കുട്ടി 2019-ല്‍ ലോക്‌സഭയിലെത്തിയത്. എന്നാല്‍ 2021-ലെ ഉപതിരഞ്ഞെടുപ്പില്‍ വി.പി. സാനുവിനെ രംഗത്തിറക്കി ശക്തമായ മത്സരമാണ് എല്‍.ഡി.എഫ്. മലപ്പുറത്ത് കാഴ്ചവെച്ചത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram