സംവിധായകൻ രഞ്ജിത്ത്. ഫോട്ടോ കൃഷ്ണപ്രദീപ്
കോഴിക്കോട്: കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളാതെ സംവിധായകന്‍ രഞ്ജിത്. മത്സരിക്കാന്‍ താത്പര്യമുണ്ടോ എന്നൊരു ചോദ്യം വന്നിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു
രഞ്ജിത്തിന്റെ വാക്കുകള്‍
മത്സരിക്കാന്‍ യോഗ്യയുണ്ടോയെന്ന സംശയത്തിലായിരുന്നു ഞാന്‍. ആദ്യത്തെ സിനിമ സംവിധാനം ചെയ്യുമ്പോള്‍ ഇതേ ആശങ്ക എനിക്കുണ്ടായിരുന്നു. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തന്ന ധൈര്യത്തിലാണ്, അല്ലെങ്കില്‍ ഒരു മെയിന്‍സ്ട്രീം കൊമേഴ്‌സ്യല്‍ സിനിമ ചെയ്യുമോ എന്ന് കരുതിയ ആളാണ് ഞാന്‍. അങ്ങനെ ചുറ്റും ആളുകള്‍, നിങ്ങളെല്ലാവരും ചേര്‍ന്ന് പറയുകയാണെങ്കില്‍ മാത്രം. സ്ഥാനാര്‍ഥിത്വം പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമാണ്.
പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ തീരുമാനം വരുമോ എന്ന് നോക്കാം. എന്നിട്ടല്ലേ അക്കാര്യമുള്ളൂ എന്നായിരുന്നു മറുപടി. എന്തായാലും അവിടുന്നൊരു തീരുമാനമോ പ്രഖ്യാപനമോ ഉണ്ടാകട്ടെ. മത്സരിക്കാന്‍ താത്പര്യമുണ്ടോ എന്നൊരു ചോദ്യം വന്നിരുന്നു. നിരന്തരമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരാളല്ലല്ലോ ഞാന്‍. അല്ലാതെയുള്ളവര്‍ക്കും വേണമെങ്കില്‍ ഒരു ഭരണസംവിധാനത്തിന്റെയോ ഇതിന്റെ ഭാഗമായി മാറാം. സിനിമയാണ് കര്‍മ്മമേഖലയെങ്കിലും, 33 വര്‍ഷമായി സിനിമയില്‍. ഇപ്പോ സിനിമ അധികം സംവിധാനം ചെയ്യുന്നില്ല. കോഴിക്കോട് നോര്‍ത്ത് 15 വര്‍ഷമായി പ്രദീപ് നടത്തിയിട്ടുള്ള വലിയ മികച്ച പ്രവര്‍ത്തനം കൊണ്ടാണ് സുരക്ഷിതമായി നിലനിര്‍ത്തിയത്. പാര്‍ട്ടിയുടെ തീരുമാനം തന്നെയാണ് മൂന്നു ടേം. അല്ലെങ്കില്‍ പ്രദീപിനെ പോലെ ഒരാള്‍ കോഴിക്കോട് കിട്ടാന്‍ പ്രയാസമാണ്.