ഉമ്മൻ ചാണ്ടി | Photo: Mathrubhumi
കോട്ടയം: ജനവിധി മാനിക്കുന്നുവെന്നും പരാജയത്തെ വെല്ലുവിളിയായി കണ്ട് മുന്നോട്ട് പോകുമെന്നും ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കോട്ടയത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനവിധി മാനിക്കുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വിധിയാണിത്. തുടര്‍ഭരണം പ്രതീക്ഷിക്കാത്ത ഒരു വിജയമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. തുടര്‍ ഭരണത്തിന് വേണ്ടി അടുത്ത അഞ്ച് വര്‍ഷക്കാലം ഇവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടി കാര്യമായി ഒന്നും ചെയ്തിട്ടില്ല എന്ന് വ്യക്തമായ വിശ്വാസമാണ് യു.ഡി.എഫിനുള്ളത്. ഇക്കാര്യങ്ങള്‍ ജനങ്ങളെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ അതിന് വിരുദ്ധമായാണ് ജനവിധി വന്നത്. ജനാധിപത്യത്തില്‍ ജയവും തോല്‍വിയും സ്വഭാവികമാണ്.
ജയിക്കുമ്പോള്‍ അഹങ്കരിക്കുകയും തോല്‍ക്കുമ്പോള്‍ നിരാശപ്പെടുകയും ചെയ്താല്‍ അത് രാഷ്ട്രീയ രംഗത്ത് സുഖമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതുകൊണ്ട് പരാജയത്തെ വെല്ലുവിളിയോട് കൂടി ഏറ്റെടുത്ത് പരാജയത്തിന്റെ കാരണങ്ങളെ പരിശോധിച്ച് ഒരു ജനാധിപത്യ പാര്‍ട്ടിയില്‍ നടക്കുന്ന ചര്‍ച്ചകളും സാഹചര്യങ്ങളും കണക്കിലെടുത്ത് മുന്നോട്ട് പോകും. ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
Content Highlight: Oommen chandy press meet ; Kerala Assembly Election