എൽ.ഡി.എഫ്. കാഞ്ഞങ്ങാട് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മാതൃഭൂമി
കാഞ്ഞങ്ങാട്: കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം പി. കരുണാകരന്‍ പറഞ്ഞു. ഇതിനായി ബി.ജെ.പി.യും യു.ഡി.എഫും പരസ്പരം സഹകരണത്തോടെ പ്രവര്‍ത്തിക്കുകയാണെന്നും എല്‍.ഡി.എഫ്. കാഞ്ഞങ്ങാട് മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. വി.കെ. രാജന്‍ അധ്യക്ഷത വഹിച്ചു.
തിരഞ്ഞെടുപ്പ് സബ് കമ്മിറ്റി കണ്‍വീനര്‍ കെ.വി. കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സ്ഥാനാര്‍ഥി ഇ. ചന്ദ്രശേഖരന്‍, സി.പി.ഐ. സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ സി.പി. മുരളി, സി.പി.എം. ജില്ലാ സെക്രട്ടറി എം.വി. ബാലകൃഷ്ണന്‍, സി.പി.ഐ. ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എല്‍.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ കെ.പി. സതീഷ് ചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണണന്‍, നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത, ടി. കൃഷ്ണന്‍, അഡ്വ. പി. അപ്പുക്കുട്ടന്‍ സി.വി. ദാമോദരന്‍, കുര്യാക്കോസ് പ്ലാപറമ്പില്‍, പി.പി. രാജു, സുരേഷ് പുതിയേടത്ത്, മാട്ടുമ്മല്‍ ഹസന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വി.കെ. രാജനെ ചെയര്‍മാനായും കെ.വി. കൃഷ്ണനെ കണ്‍വീനറായും തിരഞ്ഞെടുത്തു.
Content Highlights: Kerala Assembly Election 2021, P.Karunakaran