നിയുക്ത എം.എൽ.എ. വാഴൂർ സോമനെ എം.എൽ.എ. ഇ.എസ്.ബിജിമോൾ ഷാൾ അണിയിച്ച് ആദരിക്കുന്നു
പീരുമേട്: പീരുമേട് നിയോജകമണ്ഡലത്തില്‍ വാഴൂര്‍ സോമന്‍ വിജയം കൈപ്പിടിയില്‍ ഒതുക്കിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് ഇ.എസ്.ബിജിമോള്‍ എം.എല്‍.എ.യുടെ ചിട്ടയായ പ്രവര്‍ത്തനശൈലിയാണ്.
വാഴൂര്‍ സോമനെ പീരുമേട് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ 2016-ലെ തിരഞ്ഞെടുപ്പിലുണ്ടായ ബിജിേമാളും വാഴൂരും തമ്മിലുണ്ടായ വിവാദങ്ങള്‍ ഉയര്‍ത്തിക്കാട്ടി എതിര്‍സ്ഥാനാര്‍ഥികള്‍ ഭിന്നിപ്പിന് ശ്രമം നടത്തിയപ്പോള്‍ അത് തകര്‍ത്തെറിഞ്ഞത് ബിജിമോളുടെ നേതൃത്വത്തിലുണ്ടായ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളായിരുന്നു.
നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ 15 വര്‍ഷമായി നടത്തിവന്ന വികസനപ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ വാഴൂരിനൊപ്പം തോളോട് തോള്‍ ചേര്‍ന്ന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടെന്ന് പറയാന്‍ സാധിക്കും. തോട്ടം തൊഴിലാളികള്‍ക്കിടയിലെ ബിജിമോളുടെ സ്വീകാര്യത വോട്ടാക്കി മാറ്റാന്‍ വാഴൂരിന് കഴിഞ്ഞു.
കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധിഘട്ടങ്ങളില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ നടത്തിയ ജനക്ഷേമപ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ പ്രതികരിച്ചു. യു.ഡി.എഫും ബി.ജെ.പി.യും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഇറക്കിയ അപവാദപ്രചാരണം ജനങ്ങള്‍ തള്ളിക്കളഞ്ഞു. പ്രദേശത്തെ തൊഴിലാളികള്‍ എല്‍.ഡി.എഫിനോടൊപ്പമാണെന്ന് ഈ ഫലം തെളിയിക്കുന്നുവെന്നും ബിജിമോള്‍ എം.എല്‍.എ. പറഞ്ഞു.
content highlights: vazhoor soman wins peerumedu assembly seat