അഗസ്തി
ഇടുക്കി: ഉടുമ്പന്‍ചോലയില്‍ മന്ത്രി എം.എം. മണിയോട് ദയനീയമായി പരാജയപ്പെട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി ഇ.എം. ആഗസ്തി തല മൊട്ടയടിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് ആഗസ്തി വെല്ലുവിളിച്ചിരുന്നു. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ടാണ് ആഗസ്തി മൊട്ടയടിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഉടുമ്പന്‍ചോലയില്‍ ആഗസ്തിക്കെതിരെ മന്ത്രി എം.എം.മണി 38,305 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 2016-ല്‍ 1109 വോട്ട് മാത്രമായിരുന്നു മണിയുടെ ഭൂരിപക്ഷം.
Content Highlights: Udumbanchola UDF candidate EM Augusthy shaved his head-mm mani