ചെറുതോണിയിൽ വോട്ടെണ്ണൽ ദിവസം ഉച്ചഭക്ഷണത്തിന് ശേഷം ബൂത്ത് ഏജന്റുമാർക്കും സി.വി. വർഗീസിനുമൊപ്പം റോഷി അഗസ്റ്റിൻ എം.എൽ.എ.
കട്ടപ്പന: ഇരു കേരളാകോണ്‍ഗ്രസുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ ഇടുക്കിയില്‍ മിന്നും വിജയവുമായി റോഷി അഗസ്റ്റിന്‍. വോട്ടെണ്ണല്‍ ദിനമായ ഞായറാഴ്ച അതിരാവിലെ തന്നെ റോഷി കട്ടപ്പന ഗവ.ഗസ്റ്റ്ഹൗസില്‍നിന്നു സി.പി.എം. ഇടുക്കി ഏരിയകമ്മിറ്റി ഓഫീസിലേക്ക് പുറപ്പെട്ടു.
തുടര്‍ന്ന് തന്റെ ബൂത്ത് ഏജന്റുമാര്‍ക്കും തിരഞ്ഞെടുപ്പില്‍ തന്റെ തേരാളിയും പഴയ എതിരാളിയുമായ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.വി.വര്‍ഗീസിനൊപ്പം അവസാനഘട്ട വിലയിരുത്തലുകള്‍ നടത്തി. തുടര്‍ന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക്. ആദ്യ ഫലസൂചനകള്‍ തനിക്ക് അനുകൂലമെന്ന് കണ്ടതോടെ ആത്മവിശ്വാസമേറി.
തുടര്‍ന്ന് ചെറുതോണിയില്‍നിന്നു ഉച്ചയൂണ്. ഇടതടവില്ലാതെ വന്നുകൊണ്ടിരുന്ന ഫോണ്‍ വിളികള്‍ക്ക് ഇതിനിടെ മറുപടി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം വിജയിച്ചതിന്റെ സാക്ഷ്യപത്രം വാങ്ങാനായി വീണ്ടും വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക്. തുടര്‍ന്ന് പ്രവര്‍ത്തകരുടെയും വോട്ടര്‍മാരുടെയും ഫോണ്‍ വിളികള്‍ക്ക് മറുപടിയും നന്ദിയും പറഞ്ഞ് ചെറുതോണിയില്‍ തങ്ങുകയായിരുന്നു റോഷി.
content highlights: roshy augustine wins idukki seat