ഭൂപ്രശ്‌നം പരിഹരിക്കും, അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇടുക്കിയെ മാതൃകാനിയോജകമണ്ഡലമാക്കും- റോഷി


1 min read
Read later
Print
Share
roshy augustine
റോഷി അഗസ്റ്റിന്‍| Photo: Mathrubhumi

ടുക്കിയില്‍നിന്ന് അഞ്ചാം തവണയാണ് റോഷി അഗസ്റ്റിന്‍ നിയമസഭയിലെത്തുന്നത്. ഇത്തവണ ആദ്യമായി ഒരു മന്ത്രിസ്ഥാനത്തിനരികെ കൂടിയാണ് അദ്ദേഹം. അജയ്യനായി വീണ്ടും തിരഞ്ഞെടുത്തെത്തുമ്പോള്‍ നടപ്പാക്കാനും ചെയ്തുതീര്‍ക്കാനും ഒട്ടേറെ കാര്യങ്ങളുണ്ട് അദ്ദേഹത്തിന്.

മെഡിക്കല്‍ കോളേജെന്ന ചിരകാലസ്വപ്നം പൂവണിയുമോ?

ഇടുക്കി മെഡിക്കല്‍ കോളേജ് എല്ലാ വിദഗ്ധ വിഭാഗങ്ങളും ഉള്‍പ്പെടുത്തി പൂര്‍ണ സ്ഥിതിയില്‍ പ്രവര്‍ത്തനം ആരംഭിക്കും. അഞ്ച് വര്‍ഷം കൊണ്ട് 300 ഡോക്ടര്‍മാരെ ഇടുക്കിക്ക് സംഭാവന ചെയ്യുന്ന സ്ഥാപനമായി മെഡിക്കല്‍ കോളേജ് മാറും.

പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരുടെ സേവനം ഹൈറേഞ്ചിന് ലഭ്യമാക്കും ഇതുവഴി ഹൈറേഞ്ചിലെ ആരോഗ്യ മേഖലയില്‍ കുതിച്ചുചാട്ടം ഉണ്ടാക്കാന്‍ കഴിയും.

വിനോദസഞ്ചാര മേഖല?

വിനോദസഞ്ചാര മേഖലയില്‍ സമ്പൂര്‍ണ വിപ്ലവം കൊണ്ടുവരും. കര്‍ഷകര്‍ക്കും വിനോദസഞ്ചാര മേഖലയ്ക്കും ഒരുപോലെ ഗുണം ചെയ്യുന്ന പദ്ധതികള്‍ നടപ്പാക്കും.

കല്യാത്തണ്ട്, കാല്‍വരിമൗണ്ട്, അഞ്ചുരുളി, അയ്യപ്പന്‍കോവില്‍ പുഷ്പഗിരി എന്നീ മേഖലകളില്‍ കൂടുതല്‍ വികസന പദ്ധതികള്‍ കൊണ്ടുവരും.

ഭൂപ്രശ്‌നം പരിഹരിക്കുമോ?

ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും അതിനായി പ്രത്യേക നിയമനിര്‍മാണം നടത്തും.

മറ്റ് വികസന പ്രതീക്ഷകള്‍?

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇടുക്കിയെ മാതൃകാ നിയോജകമണ്ഡലമാക്കി മാറ്റും. 100 ശതമാനം ഭവനം, ഭക്ഷ്യസുരക്ഷ എന്നിവ ഉറപ്പ് വരുത്തും. തൊഴിലധിഷ്ടിത വിദ്യാഭ്യാസ മേഖലയില്‍ ഇടുക്കി ജില്ലയെ ഹബ്ബായി മാറ്റും. നിലവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വികസിപ്പിക്കുകയും പുതിയ സ്ഥാപനങ്ങള്‍ കൊണ്ടുവരുകയും ചെയ്യും.

content highlights: roshy augustine on election victory and expectations

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram