
മെച്ചപ്പെടുത്തി എല്‍.ഡി.എഫ്.
2016-ല്‍ ദയനീയ പരാജയമാണ് തൊടുപുഴയില്‍ എല്‍.ഡി.എഫ്. നേരിട്ടത്. വളരെ പെടാപ്പാടുപെട്ടാണ് രണ്ടാം സ്ഥാനം പോലും നേടിയത്. എന്നാല്‍ കേരള കോണ്‍ഗ്രസ് എമ്മിനെ മുന്‍നിര്‍ത്തി ഇത്തവണ മത്സരിച്ചപ്പോള്‍ എല്‍.ഡി.എഫ്. നല്ല മത്സരം തന്നെയാണ് കാഴ്ചവെച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ 2,767 വോട്ടുകള്‍ കുറച്ച് പോള്‍ ചെയ്തിട്ടും ഇത്തവണ എല്‍.ഡി.എഫ്. വോട്ട് വിഹിതം കൂടി. 2016-നേക്കാള്‍ 16,259 വോട്ടുകളാണ് ഇത്തവണ കെ.ഐ.ആന്റണിക്ക് കിട്ടിയത്.
പിന്നിലേക്ക് എന്‍.ഡി.എ.
തൊടുപുഴയില്‍ എന്‍.ഡി.എ.യ്ക്ക് നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണ എന്‍.ഡി.എ. ജില്ലയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലമായിരുന്നു ഇത്. ബി.ഡി.ജെ.എസിന്റെ എസ്.പ്രവീണ്‍ 28845 വോട്ടുകള്‍ നേടി. ഇത്തവണ ബി.ഡി.ജെ.എസിന്റെ പക്കല്‍നിന്ന് ഇത്തവണ ബി.ജെ.പി. സീറ്റ് ഏറ്റെടുത്തു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ശ്യാംരാജായിരുന്നു സ്ഥാനാര്‍ഥി. മറ്റ് മുന്നണികളോട് കിടപിടിക്കുന്ന പ്രചാരണമാണ് അദ്ദേഹം നടത്തിയത്. എന്നിട്ടും 21263 വോട്ടുകള്‍ മാത്രമാണ് കിട്ടിയത്.
പണിമുടക്കി യന്ത്രങ്ങള്‍
വോട്ടെണ്ണലിനിടെ രണ്ട് യന്ത്രങ്ങള്‍ പണിമുടക്കി. ഓക്സിലറി ബൂത്തായ 74 എയിലെയും 180-ാം നമ്പര്‍ ബൂത്തിലെയും യന്ത്രങ്ങളാണ് തകരാറിലായത്.
പിന്നീട് വിവിപാറ്റ് എണ്ണിയാണ് ഇവിടെ പ്രശ്നം പരിഹരിച്ചത്. ഇവിടെയും പി.ജെ.ജോസഫ് ലീഡ് നേടി.
content highlights: pj joseph wins thodupuzha