പി.ജെ.ജോസഫ്| Photo: Mathrubhumi
ഇടതുതരംഗത്തെ അതിജീവിച്ച ജില്ലയിലെ ഒരേ ഒരു യു.ഡി.എഫ്. സ്ഥാനാര്‍ഥി. ഇരുപതിനായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പി.ജെ.നേടിയ വിജയം ഏറെ തിളക്കമുള്ളതാണ്. തൊടുപുഴക്കാര്‍ അദ്ദേഹത്തെ പത്താം തവണയാണ് തിരുവനന്തപുരത്തേക്ക് അയയ്ക്കുന്നത്. പി.ജെ.ജോസഫ് പറയുന്നു
പത്താം ഊഴം. എന്ത് തോന്നുന്നു?
വളരെ സന്തോഷം. കൂടുതല്‍ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കും. പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നയാളാണെന്ന വിശ്വാസം ജനങ്ങള്‍ക്ക് ഉള്ളതുകൊണ്ടാണ് അവര്‍ എന്നെ വീണ്ടും തിരഞ്ഞെടുക്കുന്നത്.
ഇടതുതരംഗത്തിലും തിളക്കമുള്ള ജയം?
ജനങ്ങളാണ് എന്റെ ശക്തി. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ഈ ഒരു ആത്മബന്ധം പാര്‍ട്ടിക്ക് അതീതമായി എല്ലാവരോടുമുണ്ട്. അവര്‍ എന്റെ കൂടെത്തന്നെ നിന്നു.
പാര്‍ട്ടിയുടെ ഭാവി?
പാര്‍ട്ടിയെ ശക്തിപ്പെടുത്തും. അതിനായി കൂടുതല്‍ ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കും.
ജോസ് കെ.മാണിയുടെ തോല്‍വി?
പാലായില്‍ അദ്ദേഹത്തിന്റെ അടിത്തറ ഇളകി. അത് അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും ബാധിക്കും.
ഇനിയുള്ള ലക്ഷ്യം?
സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലങ്കര ടൂറിസം പദ്ധതി യാഥാര്‍ഥ്യമാക്കണം. ഇതിന്റെ ഡി.പി.ആര്‍. തയ്യാറായി. 192 കോടി രൂപയാണ് എസ്റ്റിമേറ്റ്. കെ.എസ്.ആര്‍.ടി.സി. ഡിപ്പോയും മാരിയില്‍ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡും യാഥാര്‍ഥ്യമാക്കുന്നതിന് പരിശ്രമം തുടരും.
content highlights: pj joseph on election victory and expectations